Pistachios: പിസ്ത കഴിക്കുന്നത് ശീലമാക്കൂ..അറിയാം ആരോഗ്യ ഗുണങ്ങൾ

ദിവസവും പിസ്ത കഴിക്കുന്നതിന് ഗുണങ്ങൾ പലതാണ്.

 

ഒട്ടനവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് പിസ്ത. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിനുകള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പിസ്ത നൽകുന്ന ചില ഔഷധഗുണങ്ങളെ പരിചയപ്പെട്ടാലോ...

1 /6

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താൻ പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌. ഇവയിലുള്ള ലുട്ടീന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയവ കാഴ്‌ച പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുന്നു.

2 /6

ദഹനം മെച്ചപ്പെടുത്താനും തടി കുറയ്ക്കാന്‍ പിസ്ത ഏറെ നല്ലതാണ്. ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യുന്നു.   

3 /6

പിസ്ത തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി6ന്റെ ശക്തമായ ഉറവിടമാണ് പിസ്ത.

4 /6

യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

5 /6

ഗർഭകാലത്ത് പിസ്ത കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്റെ കലവറയാണ് പിസ്ത.​ ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.

6 /6

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. അതിനാൽ പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക.  (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola