Bollywood താരങ്ങളുടെ വിനായക ചതുർഥി ആഘോഷങ്ങൾ


കരീന കപ്പൂർ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ തുടങ്ങി നിരവധി താരങ്ങളാണ് വിനായക ചതുർഥി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

വിനായക ചതുർഥിയുടെ ഉത്സവമേളത്തിലായിരുന്നു ബോളിവുഡ് താരങ്ങൾ. താരങ്ങളുടെ വിനായക ചതുർത്ഥി ആശംസകളും ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കരീന കപൂർ, ശിൽപ്പ ഷെട്ടി, അജയ് ദേവ്ഗൺ, ശ്രദ്ധ കപ്പൂ‌ർ, അനന്യ പാണ്ഡെ തുടങ്ങിയവരെല്ലാം വിനായക ചതുർത്ഥി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് സെയ്‌ഫും, കരീനയും മൂത്ത മകൻ തൈമൂറും ഗണേശ ശിൽപ്പത്തിന് മുൻപിൽ ഭക്തിയോടു കൂടി വണങ്ങുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശില്പ ഷെട്ടി മക്കളായ വിയാൻ, സമിഷ എന്നിവർക്കൊപ്പമാണ്‌ ആഘോഷിച്ചത്.

1 /5

കരീന കപ്പൂറിന്റെ വിനായക ചതുർഥി ആഘോഷം (കടപ്പാട്: കരീന കപ്പൂർ ഇ‌ൻസ്റ്റാ​ഗ്രാം)

2 /5

ശിൽപ്പ ഷെട്ടിയുടെ വിനായക ചതുർഥി ആഘോഷം (കടപ്പാട്: ശിൽപ്പ ഷെട്ടി ഇ‌ൻസ്റ്റാ​ഗ്രാം)

3 /5

അജയ് ദേവ്ഗണിന്റെ വിനായക ചതുർഥി ആഘോഷം (കടപ്പാട്: അജയ് ദേവ്ഗൺ ഇ‌ൻസ്റ്റാ​ഗ്രാം)

4 /5

ശ്രദ്ധ കപ്പൂ‌റിന്റെ വിനായക ചതുർഥി ആഘോഷം (കടപ്പാട്: ശ്രദ്ധ കപ്പൂ‌ർ ഇ‌ൻസ്റ്റാ​ഗ്രാം)

5 /5

അനന്യ പാണ്ഡെയുടെ വിനായക ചതുർഥി ആഘോഷം (കടപ്പാട്: അനന്യ പാണ്ഡ ഇ‌ൻസ്റ്റാ​ഗ്രാം)

You May Like

Sponsored by Taboola