Kodeeswara Yogam: ബുധന് ഇരട്ട രാശിമാറ്റം; മെയ് മുതല്‍ ഈ രാശിക്കാര്‍ക്ക് കോടീശ്വരയോഗം!

ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനമാണ്. ഗ്രഹങ്ങള്‍ രാശി മാറുമ്പോള്‍ അത് എല്ലാ രാശിക്കാരിലും പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ നല്‍കും. 

 

Lucky zodiac signs with Kodeeswara Yogam: ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. മെയ് മാസത്തില്‍ ബുധന്‍ രണ്ട് തവണ രാശി മാറാനൊരുങ്ങുകയാണ്. 

1 /6

മെയ് 10ന് ബുധന്‍ മേട രാശിയില്‍ പ്രവേശിക്കും. തുടര്‍ന്ന് 21 ദിവസം ഇതേ രാശിയില്‍ തുടരും.   

2 /6

മെയ് 31നാണ് ബുധന്‍ രണ്ടാം തവണ രാശി മാറുന്നത്. ബുധന്‍ ഈ ദിവസം മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലെത്തും.   

3 /6

ഒരു മാസത്തിനിടെ തന്നെ ബുധന്‍ രണ്ട് തവണ രാശി മാറുന്നത് ചില രാശിക്കാര്‍ക്കും അതുപ്രകാരമുള്ള നക്ഷത്രക്കാര്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.   

4 /6

മേടം: ബുധന്റെ രാശിമാറ്റം കാരണം ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് മേടം രാശിക്കാര്‍ക്കായിരിക്കും. മെയ് 31ന് ബുധന്‍ ധനഭാവത്തിലേയ്ക്ക് മാറുകയാണ്. ഇത് മേടം രാശിക്കാരില്‍ വന്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ബിസിനസ് മേഖലയിലുള്ളവര്‍ക്കും നിക്ഷേപകര്‍ക്കുമെല്ലാം ഏറെ ഗുണകരമായ സമയമാണ് വരാനിരിക്കുന്നത്. മാത്രമല്ല, തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.   

5 /6

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാര്‍ പോസിറ്റീവായ സമയമാണ് ബുധന്റെ രാശിമാറ്റം സമ്മാനിക്കുക. ഇവരുടെ കര്‍മ്മ, വരുമാന മാര്‍ഗങ്ങളില്‍ മാറ്റമുണ്ടാകും. ബിസിനസില്‍ നിന്ന് മികച്ച ലാഭം നേടാനാകും. നിക്ഷേപകര്‍ക്കും സാമ്പത്തികമായി വലിയ പുരോഗതിയാണ് ലഭിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി നേടാനുള്ള ഭാഗ്യം കാണുന്നുണ്ട്. വ്യവസായികള്‍ക്കും സാമ്പത്തിക പുരോഗതി ലഭിക്കും.   

6 /6

ചിങ്ങം: ബുധന്റെ രാശിമാറ്റം കാരണം ഗുണങ്ങളുണ്ടാകുന്ന മറ്റൊരു രാശിയാണ് ചിങ്ങം. കര്‍മ്മ ഭാവത്തിലാണ് മാറ്റം സംഭവിക്കുക എന്നതിനാല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുടെ സമയമാണ് വന്നെത്തുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് വിദേശ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. ജോലി മാറാനും മെച്ചപ്പെട്ട ശമ്പളമുള്ള മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും സാധിക്കും. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola