Mars Transit 2023: ഗ്രഹങ്ങളുടെ സേനാപധി എന്നാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം എല്ലാ രാശിക്കാരേയും ബാധിക്കും. മെയ് 10 ന് ചൊവ്വ രാശി മാറിയിട്ടുണ്ട്.
Mangal Rashi Parivartan 2023: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ രാശി മാറിയിരിക്കുകയാണ്. മെയ് 10 ന് ഉച്ചയ്ക്ക് 1:49 ന് ചൊവ്വ കർക്കടക രാശിയിലേക്ക് മാറി. കർക്കടക രാശിയെ ചൊവ്വയുടെ നീചരാശിയായിട്ടാണ് കണക്കാക്കുന്നത്.
കർക്കടക രാശിയെ ചൊവ്വയുടെ നീചരാശിയായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കും. അതേ സമയം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കുകയും ചെയ്യും. ഇവർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും എല്ലാ കാര്യങ്ങളും ചെയ്തു തുടങ്ങുകയും ചെയ്യും.
മേടം (Aries): മേടം രാശിക്കാർക്ക് ചൊവ്വ സംക്രമത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങൾ ലഭിക്കും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. എന്നിരുന്നാലും മാതാപിതാക്കളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇടവം (Taurus): ചൊവ്വയുടെ സംക്രമണത്തിലൂടെ ഇടവ രാശിക്കാർക്ക് വളരെ നല്ല വാർത്തകൾ കൊണ്ടുവരും. വാഹനമോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധ്യത. ഈ സംക്രമണം ജോലിക്കാർക്ക് അനുകൂലമായ സമയം കൊണ്ടുവരും. ജോലി സംബന്ധമായ പ്രശ്നങ്ങൾ മാറും.
മിഥുനം (Gemini): ചൊവ്വയുടെ സംക്രമം മൂലം മിഥുന രാശിക്കാർക്ക് ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ഇണയോടൊപ്പം ഒരു യാത്ര പോകാണ് അവസരം ലഭിക്കും. സാമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. എതിരാളികൾ നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കും, എന്നാൽ അത് നിങ്ങളെ ബാധിക്കില്ല.
കന്നി (Virgo): ചൊവ്വ സംക്രമിക്കുന്നതോടെ കന്നി രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകും, സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും, ജോലിക്കാർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയുണ്ടാകും, അതുവഴി നിങ്ങൾക്ക് നല്ല അനുഭവം ലഭിക്കും.
തുലാം (Libra): ഈ സമയം തുലാം രാശിക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകും, കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും. സന്താനങ്ങൾ പുരോഗതി പ്രാപിക്കും. ഭൂമി വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്. ബിസിനസുകാർക്ക് മികച്ച സമയമാണ്. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും, ജോലികളിൽ വിജയം കൈവരിക്കും.
വൃശ്ചികം (Scorpio): ചൊവ്വ സംക്രമം വൃശ്ചിക രാശിക്കാർക്ക് നല്ല സമയമ കൊണ്ടുവരും. ജോലിയിൽ മാറ്റം പ്രതീക്ഷിക്കുന്നവർക്ക് ആ ആഗ്രഹം സഫലമാകും, വരുമാനം വർദ്ധിക്കും. ഈ കാലയളവ് വിദ്യാർത്ഥികൾക്ക് വളരെ സവിശേഷമായിരിക്കും.
മീനം (Pisces): കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും അധ്യാപകരുടെ സഹായത്താൽ വിജയം കൈവരിക്കും. കർക്കടകത്തിലെ ചൊവ്വയുടെ സംക്രമത്തിൽ മീന രാശിക്കാർക്ക് വരുമാനം വർദ്ധിക്കും, ഇവർക്ക് ദീർഘകാലമായി കിട്ടാതിരുന്ന പണം ലഭിക്കും. ഈ യാത്രാവേളയിൽ ജോലിയിൽ മാറ്റം വരുത്താനുള്ള പദ്ധതിയും പൂർത്തിയാക്കാൻ കഴിയും. വിദേശത്ത് പോകുന്നവരുടെ ആഗ്രഹങ്ങളും സഫലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)