7th Pay Commission DA Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈ മുതൽ ക്ഷാമബത്തയിൽ 3% വർദ്ധനവ് ഉണ്ടായാൽ അത് 53% ആയി വർദ്ധിക്കും എന്നാണ് റിപ്പോർട്ട്.
7th Pay Commission DA Hike Updates: എന്നാൽ ക്ഷാമബത്തയിൽ 4% വർദ്ധനവ് ഉണ്ടായാൽ അത് 54% ആയി വർദ്ധിക്കും. അന്തിമ തീരുമാനം സർക്കാർ വിജ്ഞാപനം വന്നതിന് ശേഷമായിരിക്കും അറിയാൻ കഴിയുക.
UPS അതായത് ഏകീകൃത പെൻഷൻ പദ്ധതി നിലവിൽ വന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്ന മറ്റൊരു സന്തോഷവാർത്തയാണ് DA വർദ്ധനവ്. DA 3-4% വർധിപ്പിച്ചേക്കും എന്നാണ് നിലവിലെ റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ മാസം അതായത് സെപ്തംബർ മൂന്നാം വാരത്തിൽ ഡിഎ വർദ്ധനവ് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷൻ കേന്ദ്ര ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർധിപ്പിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 3 ശതമാനം DA വർദ്ധനവ് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. എന്നാൽ ചിലപ്പോൾ 4 ശതമാനം ആയേക്കാമെന്നും റിപ്പോർട്ടുണ്ട്
DA വർദ്ധനവ് എത്രത്തോളമായിരിക്കും എന്നതിനെ പറ്റി ഒരു ഔദ്യോഗിക തീരുമാനവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ മൂന്നാമത്തെയോ അവസാനത്തേയോ ആഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ആദ്യത്തെ DA മാർച്ചിൽ സർക്കാർ 4% വർധിപ്പിച്ചിരുന്നു ഇതോടെ DA 50% ആയി ഉയർന്നിരുന്നു. അതുപോലെ പെൻഷൻകാരുടെ DR ഉം 4 % വർധിച്ചിരുന്നു. സാധാരണ DA, DR വർഷത്തിൽ രണ്ടു തവണയാണ് സർക്കാർ വർധിപ്പിക്കുന്നത്. ഒന്ന് ജനുവരിയിലും മറ്റേത് ജൂലൈയിലും
ഇനി ജൂൺ മുതലുള്ള ക്ഷാമബത്തയിൽ 3% വർധനവുണ്ടാകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 53% ആയി ഉയരും. ഇത് 4% വർദ്ധനവുണ്ടായാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 54% ആയി വർദ്ധിക്കും. അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപനത്തിന് ശേഷം അറിയാം
ജൂലായ് മുതലുള്ള ക്ഷാമബത്ത വർധിപ്പിച്ചുള്ള വിജ്ഞാപനം സെപ്തംബറിൽ വരുമെങ്കിലും ജൂലൈ മുതലുള്ള ഡിഎ കുടിശ്ശികയും ലഭിക്കും. ഇതിലൂടെ സെപ്റ്റംബറിലെ ശമ്പളത്തിൽ ബമ്പർ വർധനവുണ്ടകുമെന്നാണ് കരുതുന്നത്.
ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ വേണമെന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ വിവിധ സംഘടനകളുടെ ആവശ്യവും നിലനിൽക്കുകയാണ്. പക്ഷെ എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്. എന്നാൽ ഇത് നടപ്പാക്കുന്നത് 2026 ൽ ആയതിനാൽ ജീവനകാകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കോവിഡ്19 പാൻഡെമിക് സമയത്ത് പിടിച്ചുവച്ച 18 മാസത്തെ ഡിഎ, ഡിആർ കുടിശ്ശിക സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കയറ്റത്തിൻ്റെയും പണപ്പെരുപ്പത്തിൻ്റെയും ബുദ്ധിമുട്ടുകളെ നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ഇളവ് തുകയാണ് DA DR. പണപ്പെരുപ്പത്തിൻ്റെ ആഘാതത്തിൽ നിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെയുള്ള ലക്‌ഷ്യം.