ഫോൺ പേ ഉപയോഗിക്കുന്നവർക്ക് ആപ്പ് തുറക്കുമ്പോൾ തന്നെ ഉള്ളിൽ cowin എന്ന് ഒാപ്ഷനുണ്ടാവും ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ലൊക്കേഷൻ കൂടി ആവശ്യപ്പെടും. ഇതിന് ശേഷം വരുന്ന പേജിൽ ഒരോ തീയ്യതികളിലും ലഭ്യമായ വാക്സിൻ കാണിക്കും. പിൻ കോഡ് അല്ലെങ്കിൽ ജില്ലാ അടിസ്ഥാനത്തിൽ തിരയാം
പേറ്റിഎംൽ വാക്സിൻ ഫൈൻഡർ എന്ന ഒാപ്ഷൻ ഉണ്ടാവും ഇതിൽ ക്ലിക്ക് ചെയ്ത്,ഒാപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തിൽ വാക്സിൻ എത്തുമ്പോൾ നിങ്ങൾക്ക് അലർട്ട് ലഭിക്കും.
ടെലഗ്രാമിലെ cowin alerts ബോട്ട് സംവിധാനമാണ് അലർട്ടുകൾ നൽകുക. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒാപ്ഷനുകൾ സെലക്ട് ചെയ്യുക. http://telegram.me/cowinalertsbot
വാക്സിൻ തിരയാൻ എളുപ്പത്തിനുള്ള വെബ്സൈറ്റാണ് vaccinefind.in രണ്ടാഴ്ചത്തെ അടക്കം സ്ലോട്ടുകൾ നിങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിൽ ഇ സൈറ്റിൽ കണ്ടെത്താം