Digital Voter ID Card അല്ലെങ്കിൽ e-EPIC എങ്ങനെ Download ചെയ്യാം?

1 /6

വോട്ടർ ഐഡി കാർഡ്, പാൻ കാർഡും ആധാർ കാർഡും പോലെ ഇനി ഡൗൺലോഡ് ചെയ്യാം.  ദേശീയ  വോട്ടേഴ്സ് ദിനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ Digital Voter ID Card അവതരിപ്പിച്ചത്. ഡിജി ലോക്കറിലും ഈ ഐഡി കാർഡ് സൂക്ഷിക്കാം.

2 /6

ആദ്യ ഘട്ടത്തിൽ (ജനുവരി 25-31), വോട്ടർ-ഐഡി കാർഡിനായി അപേക്ഷിച്ചവർക്ക്  ഇപ്പോൾ ഇലക്ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ ഡിജിറ്റൽ പതിപ്പായ ഇ-ഇപിഐ‌സി ഡൗൺലോഡ് ചെയ്യാം. അവരവരുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കണമെന്നാണ് ആകെയുള്ള കടമ്പ.  

3 /6

ഫെബ്രുവരി 1 മുതലാണ് Digital voter ID card വെബ്‌സൈറ്റിൽ ലഭിച്ച് തുടങ്ങിയത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർ‍‍ഡ് രേഖയായി ഉപയോ​ഗിക്കാൻ സാധിക്കും.

4 /6

എഡിറ്റ് ചെയ്യാൻ സാധിക്കാത്ത PDF ഫോർമാറ്റിലുള്ള Digital voter ID card ആണ് e-EPIC. ഫയൽ മൊബൈയിലൂടെയും കമ്പ്യൂട്ടറിലൂടെയും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഡൗൺലോഡ് ചെയ്ത് കോപ്പി ആവശ്യനുസരണം പ്രിന്റ് എടുക്കുകയോ, ലാമിനേറ്റ് ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഫോണിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്. 

5 /6

1) വോട്ടർ പോർട്ടലോ എൻവിഎസ്പി വെബ്സൈറ്റൊ സന്ദർശിക്കുക 2) നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം, ഡൗൺലോഡ് e-EPIC ഓപ്ഷൻ തെരഞ്ഞെടുക്കുക 3) നിങ്ങളുടെ e-EPIC നമ്പർ അവിടെ കൊടുക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും 4) ഇനി നിങ്ങൾ KYC വിവരങ്ങൾ കൃത്യമായി കൊടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം നിങ്ങളുടെ e-EPIC ഡൌൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കാം

6 /6

വോട്ടർ മൊബൈൽ അപ്പിൽ നിന്നും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.  

You May Like

Sponsored by Taboola