Donation: ഇവ ദാനം ചെയ്യുമ്പോൾ സൂക്ഷിക്കുക.. വീടിന്റെ സന്തോഷവും ഐശ്വര്യവും നശിക്കും! അറിയാം

Do not donate these things: ഹിന്ദുധർമ്മത്തിൽ ദാനം വളരെ പ്രധാനപ്പെട്ടതാണ്. വ്രതം-ഉത്സവം, ആരാധന-പാരായണം തുടങ്ങിയവ സംഭാവനകളില്ലാതെ പൂർത്തിയാകില്ല. ചില അവസരങ്ങളിൽ ദാനം ചെയ്യുന്നത് വളരെ മഹത്വപൂർണ്ണമായ കാര്യമാണ്. എന്നാൽ ജ്യോതിഷത്തിൽ ചില കാര്യങ്ങൾ ദാനം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ വസ്തുക്കൾ ദാനം ചെയ്യുന്നത് ജീവിതത്തിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുകയും പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

 

1 /5

മതഗ്രന്ഥങ്ങൾ വായിക്കാൻ താൽപ്പര്യമില്ലാത്ത ആളുകൾക്ക് ഒരിക്കലും സംഭാവന നൽകരുത്. ഇത്തരക്കാർ ഈ പുസ്തകങ്ങളെ ബഹുമാനിക്കില്ല. അതുകൊണ്ടുതന്നെ ഈ ദാനം പാപത്തിന് കാരണമാകുന്നു.

2 /5

ഭക്ഷണം ദാനം ചെയ്യുന്നത് ഏറ്റവും വലിയ ദാനധർമ്മമാണ്. എന്നാൽ കഴിച്ചിട്ട് മിച്ചം വരുന്ന ഭക്ഷണം ഒരാൾക്ക് നൽകുന്നത് വളരെ തെറ്റാണ്. അതായത് കഴിച്ചിട്ട് മിച്ചം വരുന്ന ഭക്ഷണം ദാനം ചെയ്യുന്നത്  അന്നപൂർണ ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ ചെയ്താൽ ദേവി കോപിക്കും. 

3 /5

വൈകുന്നേരങ്ങളിൽ ഉപ്പ് ദാനം ചെയ്യുന്നത് നല്ലതല്ല. ഇത് ദാരിദ്യം വിളിച്ചുവരുത്തുന്നു. കൂടാതെ പുളിയുള്ള സാധനമായ തൈര് തുടങ്ങിയയും വൈകുന്നേരം ദാനം ചെയ്യാൻ പാടില്ല.

4 /5

ലക്ഷ്മി ദേവിയുടെ വിഗ്രഹമോ ചിത്രമോ ആർക്കും ദാനം ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ ലക്ഷ്മി മറ്റൊരിടത്തേക്ക് പോകും. ഇത് ദാരിദ്ര്യത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. അതുപോലെ ലക്ഷ്മി-ഗണേശ നാണയങ്ങളും ആർക്കും സമ്മാനമായി നൽകരുത്, ദാനമായും കൊടുക്കരുത്. 

5 /5

പൊട്ടിയ സ്റ്റീൽ പാത്രങ്ങളോ ഇരുമ്പ് വസ്തുക്കളോ ആർക്കും ദാനം ചെയ്യരുത്. പൊട്ടിയ സാധനങ്ങൾ ദാനം ചെയ്യുന്നത് ശനിയുടെ കോപമുണ്ടാക്കും. ശനിയുടെ അനിഷ്ടം ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ കൊണ്ടുവരും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola