Shani Vakri 2023: ജൂൺ 17 മുതൽ ശനി വക്രഗതിയിലേക്ക്; 5 രാശിക്കാർക്ക് ലഭിക്കും കരിയറിൽ കുതിപ്പും വൻ ധനനേട്ടവും!

Shani Vakri 2023 in kumbh: ജ്യോതിഷ പ്രകാരം നാളെ മുതൽ അതായത് ജൂൺ 17 മുതൽ ശനി പ്രതിലോമമായി നീങ്ങും. ശനിയുടെ ചലനത്തിലെ മാറ്റം ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

 

Saturn Retrograde 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനെന്നാണ് വിശേഷിപ്പിക്കുന്നത്. കര് മ്മത്തിനനുസരിച്ച് ഫലം നൽകുന്ന ശനി രണ്ടര വർഷം കൊണ്ടാണ് ഒരു രാശി മാറുന്നത്. ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ്.

1 /6

ഈ വർഷം അതായത് 2023 ജനുവരി 17 ന് 30 വർഷങ്ങൾക്ക് ശേഷം ശനി അതിന്റെ രാശിചക്രം മാറി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ഇനി നാളെ അതായത് 2023 ജൂൺ 17 ന് ശനിയുടെ ചലനം മാറും.  ശനി നാളെ മുതൽ കുംഭത്തിൽ വക്രഗതിയിൽ ചലിക്കും.  ഇത് നവംബർ 4 വരെ തുടരും. ശനിയുടെ പ്രതിലോമ ചലനം കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കും.  ശനിയുടെ ചലന മാറ്റം 5 രാശികളിലുള്ളവർക്ക് ശുഭഫലം നൽകും.  കുംഭ രാശിയിൽ ശനി പിന്തിരിഞ്ഞ് നിൽക്കുന്ന സമയത്ത് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് അറിയുക.

2 /6

മേടം (Aries):  വക്രി ശനി മേട രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് ധാരാളം ധനനേട്ടം ഉണ്ടാകും.  നിക്ഷേപം ഗുണം ചെയ്യും. നിങ്ങളുടെ എല്ലാ സാമ്പത്തിക ആശങ്കകളും നീങ്ങും. ഈ സമയം വ്യവസായികൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  

3 /6

ഇടവം (Taurus): ശനിയുടെ പ്രതിലോമ സഞ്ചാരത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാരുടെ കരിയറിൽ വലിയ കുതിപ്പ് നൽകും. നിങ്ങൽ ആഗ്രഹിച്ച ജോലിയും മനോഹരമായ പാക്കേജും നിങ്ങൾക്ക് ലഭിക്കും. സ്ഥാനമാനങ്ങളും ആദരവും ലഭിക്കും.

4 /6

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ശനിയുടെ അനുഗ്രഹത്താൽ പല നേട്ടങ്ങളും ലഭിക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. ധനനേട്ടം ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും.  

5 /6

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ശനി സാമ്പത്തിക നേട്ടങ്ങൾ നൽകും.  ഇതിൽ നിന്നും ലഭിക്കുന്ന ധനം നിങ്ങൾ നന്നായി നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കും. ബിസിനസുകാരുടെ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ഇടപാടും നടക്കും.

6 /6

മകരം (Capricorn): ശനിയുടെ വക്ര ഗതി മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. പല സ്രോതസ്സുകളിൽ നിന്നും പണം വരും. നിങ്ങൾക്ക് വലിയ തുക ലാഭിക്കാൻ കഴിയും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola