Gajakesari Yog Impact: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സംക്രമിച്ച് മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുമ്പോൾ ധാരാളം ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകാറുണ്ട്. വ്യാഴവും ചന്ദ്രനും ചേർന്ന് മെയ് 17 ന് ഗജകേസരി യോഗമുണ്ടാക്കും.
Jupiter and Moon Conjunction: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിൽ പെട്ടവരുടെ ജീവിതത്തിലും കാണാൻ കഴിയും. ചിലപ്പോൾ ഒരു ഗ്രഹം സംക്രമിക്കുമ്പോൾ മറ്റു ഗ്രഹവുമായി സംയോജിച്ചു നിരവധി ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും.
ജ്യോതിഷമനുസരിച്ച്, ചില യോഗങ്ങളുടെ സൃഷ്ടി എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകൾക്ക് പ്രത്യേകിച്ചും പ്രയോജനകരമായിരിക്കും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയിൽ ചേരുമ്പോഴാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്.
മെയ് 17 ന് വൈകുന്നേരം 7:39 ന് ചന്ദ്രൻ മീനം വിട്ട് മേടത്തിൽ പ്രവേശിക്കാൻ പോകുന്നു. ഇവിടെ രണ്ടര ദിവസം അതായത് മെയ് 19 വരെ നിൽക്കും. ഇവിടെ നേരത്തെ തന്നെ വ്യാഴം പ്രവേശിച്ചിട്ടുണ്ട്. ഇതിലൂടെ ഗജകേസരി യോഗം രൂപപ്പെടും. ഈ യോഗം പല രാശിക്കാരുടെയും ഭാഗ്യം പ്രകാശിപ്പിക്കും. ഗജകേസരി രാജയോഗത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): ഗജകേസരി രാജയോഗം രൂപപ്പെടുന്നതിലൂടെ മേടം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോജനം സംഭവിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. മാത്രമല്ല ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും തുടങ്ങും.പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. അത്തരമൊരു സാഹചര്യത്തിൽ, സ്ഥാനക്കയറ്റത്തിനും ഇൻക്രിമെന്റിനും പൂർണ്ണമായ സാധ്യതയുണ്ട്.
മിഥുനം (Gemini): വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഈ രാശിക്കാർക്ക് ഗജകേസരി യോഗയുടെ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. കൂടാതെ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും.
തുലാം (Libra): മേട രാശിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേരുന്നതോടെ ഗജകേസരിയോഗം സൃഷ്ടിക്കപ്പെടും. തുലാം രാശിക്കാർക്ക് ഈ യോഗം വളരെ ഗുണം ചെയ്യും. ഈ സമയത്ത് ബിസിനസ്സിലും ജോലിയിലും ഇവർക്ക് വലിയ വിജയം കൈവരിക്കാൻ കഴിയും. ധനനേട്ടാ, ഉണ്ടാകും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഒരു യാത്രയ്ക്ക് അവസരം. ഒരുമിച്ച് സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)