​ഗ്രീൻ ആപ്പിൾ കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒരു ഫലമാണ് ​ഗ്രീൻ ആപ്പിൾ

  • May 04, 2022, 22:10 PM IST

കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കരളിന്റെ ആരോ​ഗ്യത്തിനും ​ഗ്രീൻ ആപ്പിൾ മികച്ചതാണ്

1 /5

കൊളസ്‌ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ആപ്പിൾ സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ ​ഗ്രീൻ ആപ്പിൾ ഉൾപ്പെടുത്തുക. ​ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നതിനും ​ഗ്രീൻ ആപ്പിൾ സഹായിക്കും.

2 /5

കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ വളരെ നല്ലതാണ്. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകൾ കരളിനെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു.  

3 /5

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ​ഗ്രീൻ ആപ്പിൾ സഹായിക്കും. കാത്സ്യം ധാരാളമായി അടങ്ങിയ ​ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

4 /5

ഗ്രീൻ ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ​ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ​ഗ്രീൻ ആപ്പിൾ കഴിച്ചാൽ അധികം വിശപ്പ് അനുഭവപ്പെടില്ല.

5 /5

മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിനും ​ഗ്രീൻ ആപ്പിൾ മികച്ചതാണ്.

You May Like

Sponsored by Taboola