Lizards: ഒരു പല്ലി പോലും ഇനി വീട്ടിൽ ഉണ്ടാകില്ല! ചില പൊടിക്കൈകൾ ഇതാ....

ഒരു ചെലവുമില്ലാതെ എളുപ്പത്തിൽ ഇനി പല്ലികളെ തുരത്താം.

വീടിനകം വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ വീടിന്റെ ചുമരുകളിലും അടുക്കളിലും പാഞ്ഞ് നടക്കുന്ന പല്ലിക്കൂട്ടങ്ങൾ എന്നും വെല്ലുവിളി തന്നെയാണ്. എന്നാൽ ഇനി അക്കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട. പല്ലികളെ തുരത്താൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ...

1 /7

പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും. 

2 /7

പല്ലികളെ തുരത്താനുള്ള മറ്റൊരു വഴിയാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍  പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മുട്ട തോടുകള്‍ വയ്ക്കുന്നത് നല്ലതാണ്.           

3 /7

 ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അൽപം വെള്ളത്തിൽ ചേർത്ത് പല്ലികൾ മറഞ്ഞിരിക്കുന്ന കർട്ടനുകൾക്ക് പിന്നിലോ വാതിലിന്റെ ഇടയിലോ തളിക്കുക. അല്ലെങ്കില്‍ വെളുത്തുള്ളി കഷ്ണങ്ങളോ ഉള്ളി കഷ്ണങ്ങളോ പല്ലികളില്‍ വരുന്നിടത്ത് വയ്ക്കാം.  

4 /7

പല്ലികളെ അകറ്റാനുള്ള എളുപ്പ മാര്‍ഗമാണ് തൂവലുകള്‍. കാരണം അവ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പല്ലി ശല്യം രൂക്ഷമായ ഇടങ്ങളിൽ തൂവലുകൾ വയ്ക്കാവുന്നതാണ്. 

5 /7

പുകയില പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേർത്ത് ചെറിയ ​ഗുളികകൾ തയ്യാറാക്കുക. ഇവ ജനാലുകൾക്കോ വാതിലിനോ സമീപം വയ്ക്കാം.  

6 /7

ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. ഇനി പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക. 

7 /7

കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ളവയുടെ എണ്ണകള്‍ പല്ലികളെ തുരത്തുവാൻ ഉപയോഗിക്കാവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola