പഴമായും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം.
രുചിയിൽ കുറച്ച് പുളിയും മധുരവുമെല്ലാം ഇടകലർന്ന പഴമാണ് പ്ലം. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പഴമായും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാവുന്നതാണ്. പ്ലമ്മിന്റെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
പ്ലം പഴത്തിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറിയ അളവില്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാവുന്നതാണ്.
നാരിനാൽ സമ്പന്നമാണ് പ്ലം. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണകരം.
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
പ്ലം പഴത്തിൽ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ പ്ലം ദിവസേന കഴിക്കുന്നത് ഗുണം ചെയ്യും.
പ്ലമ്മിൽ നല്ല പോലെ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ദിവസേന കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് പരിഹരിക്കുവാൻ സഹായിക്കും.
പ്ലം പഴത്തിലടങ്ങിയിട്ടുള്ള ഇരുമ്പ് മുടി കരുത്തോടെ വളരുവാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)