നിരവധി പോഷകഗുണങ്ങളുള്ള ഫലമാണ് കിവി. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും കിവി മികച്ചതാണ്.
കിവിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മികച്ചതാണ്.
ദിവസവും കിവി കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും.
ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ് കിവി. ഇത് രോഗപ്രതിരോധശേഷി മികച്ചതാക്കാനും ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കിവി ദഹനത്തിന് മികച്ചതാണ്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കിവിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. കിവി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.