Aadhaar card: ഒരു വയസ്സുള്ള നിങ്ങളുടെ കുട്ടിക്ക് എങ്ങനെ ആധാർ കാർഡ് എടുക്കാം?

1 /5

ആധാർ കാർഡ് നമ്മുടെ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി മാറി കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിൽ, സ്‌കൂൾ അഡ്മിഷന്, പുതിയ വീട് വാങ്ങാൻ അങ്ങനെ ഒട്ടുമിക്ക എല്ലാ ആവശ്യങ്ങൾക്കും ആധാർ അത്യാവശ്യമാണ്. അപ്പോൾ ജനിച്ച് ഒരു വയസ്സായ കുട്ടിക്ക് എങ്ങനെ ആധാർ കാർഡ് ലഭിക്കും?  

2 /5

UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ൽ പോയി മൈ ആധാർ എന്ന പേജിലേക്ക് പോകുക, മൈ ആധാറിൽ നിന്ന് ഗെറ്റ് ആധാർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.  

3 /5

ഗെറ്റ് ആധാർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്കൊരു രജിസ്‌ട്രേഷൻ ലിങ്ക് ലഭിക്കും. ആ ലിങ്കിൽ നിങ്ങളുടെ കുട്ടിയുടെ പേരും നിങ്ങളുടെ ഇ-മെയിൽ വിലാസവും, ഫോൺ നമ്പറും കൊടുക്കുക.  

4 /5

നിങ്ങൾ ആ ലിങ്കിൽ വിവരങ്ങൾ പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്‌താൽ നിങ്ങൾക്ക് ആധാർ കാർഡ് സെന്റർ സന്ദർശിച്ച് രേഖകൾ കൊടുക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലഭിക്കും. 

5 /5

ആധാർ കാർഡ് സെന്ററിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, നിങ്ങളുടെ ആധാർ കാർഡ് എന്നിവ ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കണം. രേഖകൾ വെരിഫൈ ചെയ്‌ത്‌ കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ ആധാർ കാർഡ് ലഭിക്കും.

You May Like

Sponsored by Taboola