രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് (Corona Vaccination Drive) ഇന്ന് തുടക്കമായി. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്ട്രേഷന് ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കുന്നത് 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്നം ഉള്ളവര്‍ക്കുമാണ്. ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്ന് കൊവിന്‍ ആപ്പ് 2.0 ആപ്പ് ഡൗൺലോഡ് ചെയ്യാം. മാത്രമല്ല ആരോഗ്യ സേതു ആപ്പില്‍ നിന്നും കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം. വാക്സിനായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ ?
കൊവിന്‍ ആപ്പ് 2.0 ലും ആരോഗ്യ സേതു ആപ്പിലും വാക്സിനായി രജിസ്റ്റർ ചെയ്യനുള്ള പേജിൽ മൊബൈൽ നമ്പർ നൽകുക അപ്പോൾ നിങ്ങളുടെ നമ്പറിലേക്ക് ലഭിക്കുന്ന OTP നൽകി വെരിഫൈ ചെയ്യുക
അപ്പോൾ നിങ്ങൾ രജിസ്ട്രേഷൻ പേജിൽ എത്തിച്ചേരും. അവിടെ ഏത് തിരിച്ചറിയൽ രേഖയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുക്കുക.
നിങ്ങളുടെ പേര്, വയസ്സ്, ലിംഗം എന്നീ വിവരങ്ങൾ നൽകിയ ശേഷം തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് മറ്റ് രോഗങ്ങൾ ഉണ്ടോ എന്ന് രേഖപ്പെടുത്താനുള്ള പേജുംപൂരിപ്പിക്കുക .
60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മറ്റ് രേഖകൾ ആവശ്യമില്ല. 45 മുതൽ 59 വരെ പ്രായമുള്ളവർ ഏത് രോഗമാണ് ഉള്ളത് എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യുക. ശേഷം രജിസ്റ്റർ ചെയ്യാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യണം. ഇതിന് ശേഷം ആഡ് മോർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഒരേ നമ്പറിൽ നിന്നും പല ആളുകൾക്ക് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാം.
നിങ്ങളുടെ സംസ്ഥാനം, ജില്ലാ, പട്ടണം എന്നീ വിവരങ്ങൾ നൽകി വാക്സിനേഷൻ സെന്റർ തെരഞ്ഞെടുത്ത് തീയതിയും സമയവും നൽകി ബുക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് അപ്പോയിന്മെന്റ് വിവരങ്ങൾ അറിയിച്ച് കൊണ്ടുള്ള മെസ്സേജ് ലഭിക്കും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അപ്പോയിന്റ്മെന്റിന്റെ സമയം മാറ്റാൻ കഴിയും.