ആഗസ്റ്റ് 15ന് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരില്‍ കൊണ്ടാടുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി "ഘര്‍ ഘര്‍ തിരംഗ" (എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പ്രചാരണവും നടക്കുന്നുണ്ട്. എങ്ങും ആഘോഷത്തിന്‍റെ ഉല്ലാസത്തിന്‍റെ അന്തരീക്ഷമാണ്.
Independence Day 2022: ആഗസ്റ്റ് 15ന് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരില്‍ കൊണ്ടാടുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി "ഘര്‍ ഘര്‍ തിരംഗ" (എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പ്രചാരണവും നടക്കുന്നുണ്ട്. എങ്ങും ആഘോഷത്തിന്‍റെ ഉല്ലാസത്തിന്‍റെ അന്തരീക്ഷമാണ്.
ഈ അവസരം സ്പെഷ്യല്‍ ആക്കി മാറ്റാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും. ത്രിവർണപതാകയുടെ നിറത്തിൽ മുങ്ങിക്കുളിക്കാനാണ് അവരുടെ ശ്രമം. സാധാരണയായി ആഗസ്റ്റ് 15 ന് പെൺകുട്ടികൾ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങൾ കൊണ്ട് നിർമ്മിച്ച സൽവാർ സ്യൂട്ടുകളാണ് ധരിക്കുന്നത്. എന്നാല്‍, അതിനൊപ്പം വ്യത്യസ്തമായ ചില ലുക്കുകള്‍ കൂടി ഇത്തവണ പരീക്ഷിക്കാം... ത്രിവർണ്ണ മേക്കപ്പ് ലുക്കിനുള്ള ചില ഐഡിയകള്‍ അറിയാം.....
ത്രിവർണ്ണ നിറത്തിലുള്ള ഹൈലൈറ്റർ ക്രിക്കറ്റിലോ മറ്റേതെങ്കിലും കായിക ഇനങ്ങളിലോ ഇന്ത്യൻ കളിക്കാർ മറ്റൊരു രാജ്യത്തെ ടീമുമായി മത്സരിക്കുമ്പോൾ, സ്റ്റേഡിയത്തിൽ കളി കാണുന്ന കാണികൾ മുഖത്ത് ത്രിവർണ്ണ ഹൈലൈറ്റർ ഉപയോഗിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഈ സ്വാതന്ത്ര്യ ദിനത്തിൽ നിങ്ങൾക്കും ഈ ഐഡി പരീക്ഷിക്കാം. കൈയിലോ മുഖത്തോ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.
ത്രിവര്‍ണ്ണ നിറത്തിലുള്ള നെയില്‍ പ്രിന്‍റ് കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള നെയിൽ പെയിന്‍റുകൾ കൈകളിലെ നഖങ്ങളിൽ പുരട്ടാം. ത്രിവര്‍ണ്ണ നിറത്തിലുള്ള വിവിധ നെയിൽ ആർട്ടുകള്‍ പരീക്ഷിക്കാം.
ത്രിവര്‍ണ്ണ നിറത്തിലുള്ള ഐഷാഡോ ത്രിവർണ്ണ പതാകയുടെ മൂന്ന് നിറങ്ങൾ കലർത്തി നിങ്ങളുടെ കണ്ണുകളിൽ ഐഷാഡോ ചെയ്യാം. സ്വാതന്ത്ര്യദിനത്തില്‍ ദേശസ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള വളരെ ട്രെൻഡിയും രസകരവുമായ മാർഗമാണ് ഇത്. ഇതിലൂടെ നിങ്ങളുടെ കണ്ണുകളുടെ ആകർഷണം വർദ്ധിപ്പിക്കാനും സാധിക്കും.
ത്രിവര്‍ണ്ണ നിറത്തിലുള്ള വളകള്‍ സ്വാതന്ത്ര്യദിനം അടുക്കുമ്പോൾ, വിപണികൾ കീഴടക്കുന്ന ഒന്നാണ് ത്രിവർണ്ണ നിറത്തിലുള്ള വളകള്‍. ഓറഞ്ച്, വെള്ള, പച്ച നിറങ്ങളുടെ കോമ്പിനേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ കൈകൾ അലങ്കരിക്കാം. ഭംഗിയായ കൈകള്‍ക്കൊപ്പം ഭാരതീയതയുടെ ഒരു നേർക്കാഴ്ചയും..
ത്രിവർണ്ണ നിറത്തിലുള്ള ഹെയർ ബാൻഡ് സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ഹെയർ ബാൻഡ് പരീക്ഷിക്കാം. ട്രെന്‍ഡ് ആയ ഈ സ്റ്റൈല്‍ ഉപയോഗിക്കാനും ഏറെ എളുപ്പമാണ്. പതാകയുടെ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഹെയർ ബാൻഡ് നിങ്ങള്‍ക്കും പരീക്ഷിക്കാം.