ഇന്ത്യന്‍ ടീമിലെ പുത്തന്‍ താരോദയമാണ് ധ്രുവ് ജുറെല്‍. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയടിച്ച് ജുറെല്‍ ഇന്ത്യയുടെ വീരനായകനായി.
Dhruv Jurel 90 vs England: സെഞ്ച്വറിയേക്കാള്‍ വിലയേറിയ ഇന്നിംഗ്‌സുമായാണ് ജുറെല്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സെഞ്ച്വറിയ്ക്ക് വെറും 10 റണ്‍സ് അകലെ വീണെങ്കിലും ഇംഗ്ലണ്ടിന്റെ ലീഡ് 46 റണ്‍സിലേയ്ക്ക് ചുരുക്കാന്‍ ജുറെലിനായി.
ധ്രുവ് ജുവലിന്റെ രക്ഷാപ്രവർത്തനത്തിന്റെ കരുത്തിൽ ഇന്ത്യ 307 റണ്‍സ് നേടി.
വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുവെൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു.
149 പന്തുകള്‍ നേരിട്ട ജുറെല്‍ 90 റണ്‍സ് നേടി.
6 ബൗണ്ടറികളും 4 സിക്‌സറുകളുമാണ് ജുറെലിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
ടെസ്റ്റിലെ കന്നി അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ധ്രുവ് ജുറെല്‍ നടത്തിയ ആഘോഷം വൈറലായി.
കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന്‍ നേം ചന്ദിന് സല്യൂട്ട് അടിച്ചാണ് ജുറെല്‍ അര്‍ദ്ധ സെഞ്ച്വറി ആഘോഷിച്ചത്.