Indian Filter Coffee Recipe: ദിവസം കാപ്പിക്കൊപ്പം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരാണ് പലരും. കാപ്പി കുടിക്കാൻ സാധിച്ചില്ലെങ്കിൽ ആ ദിവസം തന്നെ എനർജി ലഭിക്കാത്തവരും ഉണ്ട്.
മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്നു. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങൾ കാപ്പിയിൽ അടങ്ങിയിരിക്കുന്നു.
ലോകത്തിലെ രുചികരമായ 38 കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യൻ ഫിൽട്ടർ കോഫിക്ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ക്യൂബൻ എക്സ്പ്രസ്സോ ആണ്.
തയ്യാറാക്കുന്ന വിധം: ഇന്ത്യൻ ഫിൽട്ടർ കോഫി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കോഫി ഫിൽട്ടർ മെഷിൻ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ആ മെഷിൻ മാർക്കറ്റിലെല്ലാം സുലഭമാണ്.
ആവശ്യ ചേരുവകൾ: ഇന്ത്യൻ ഫിൽട്ടർ കോഫി തയ്യാറാക്കുന്നതിന് പ്രധാനമായും നല്ല നാടൻ കാപ്പി പോടി, പാൽ, പഞ്ചസാര, വെള്ളം എന്നിവയാണ് ആവശ്യം
തയ്യാറാക്കുന്ന വിധം- ഘട്ടം 1: കോഫി ഫിൽട്ടർ മെഷിൻ എടുക്കുക. ഫിൽട്ടറിലെ ആദ്യത്തെ സുഷിരങ്ങളുള്ള തട്ടിൽ കാപ്പിപ്പൊടി ഇടുക. പൊടി നിങ്ങൾക്ക് എത്രത്തോളം സ്ട്രോങ് ആകണം എന്നതിനനുസരിച്ച് ഇടുക.
തയ്യാറാക്കുന്ന വിധം- ഘട്ടം 2: ശേഷം ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിൽ നിന്നും ഊറി വരുന്ന മിശ്രിതം താഴെ ശേഖരിക്കപ്പെടും.
തയ്യാറാക്കുന്ന വിധം- ഘട്ടം 2: ഫിൽട്ടറിൽ ശേഖരിക്കപ്പെട്ട മിശ്രിതം എടുക്കുക. അതിലേക്ക് നന്നായി തിളപ്പിച്ച പാലും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. സ്റ്റീലിലോ പിച്ചളയിലോ നിർമ്മിച്ച ഗ്ലാസ്സിലേക്കാണ് സാധാരണ ഇത് മിക്സ് ചെയ്യുക. ഫിൽട്ടർ കോഫി റെഡി