കോവിഡ് മൂലം നിശ്ചലമായ ട്രെയിൻ സർവ്വീസുകൾ ഉടൻ ആരംഭിക്കാൻ സാധ്യത. ഹോളിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരുണ്ടാവുമെന്നാണ് റെയിൽവേ കരുതുന്നത് ഇതിനായാണ് സർവ്വീസുകൾ പുന:രാരംഭിക്കുന്നത്.
മുംബൈ പോലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന സബർബൻ,മെട്രോ ട്രെയിനുകൾ ജനുവരിയോടെ ഒാടി തുടങ്ങിയിരുന്നു. ഡൽഹിയിലും മെട്രോ സർവ്വീസുകൾ പുനരാരംഭിച്ചു കഴിഞ്ഞു. 704 ട്രെയിനുകൾ പശ്ചിമ റെയിൽവേക്കായും,706 എണ്ണം സെൻട്രൽ റെയിൽവേക്ക് വേണ്ടിയും ഒാടുന്നു.
രാജധാനി,ജനശതാബ്ദിയുമടക്കമുള്ള വണ്ടികൾ ഇതോടെ ഒാടാനുള്ള സാധ്യതകൾ കൂടുതലാണ്. നിലവിൽ രാജ്യത്തുള്ളതിന്റെ 65 ശതമാനം ട്രെയിനുകൾ മാത്രമാണ് ഒാടുന്നത്. ഇതെല്ലാം പാസഞ്ചറുകളാണ്.
ഏപ്രിലോടെ ഇത് നടപ്പാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. ഹോളി ആകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാവുമെന്നാണ് സൂചന. മാർച്ച് ഒാടെ ഇതിൽ അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വിശ്വസിക്കുന്നത്.