നടൻ രജനികാന്ത് ഋഷികേശിൽ. അവിടെ വെച്ച് അദ്ദേഹം പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ജയിലർ റിലീസിന് മുന്നേയാണ് അദ്ദേഹം ഋഷികേശിലേക്ക് യാത്ര പോയത്.
രജനികാന്തിന്റെ ആത്മീയ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
ഇന്നലെ പുറത്തിറങ്ങിയ ജയിലറിന് മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.
ഈ ചിത്രത്തിലൂടെ രജനി ഒരു മാസ് തിരിച്ചുവരവ് നൽകിയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിൽ ആദ്യമായല്ല രജനി യാത്ര നടത്തുന്നത്.
ഋഷികേശിലെ സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിലാണ് രജനികാന്ത് ഇപ്പോൾ കഴിയുന്നത്.
അവിടെ തന്റെ സുഹൃത്തുക്കളോടൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവ.
ഈ ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.