Lakshmi Narayan Yoga 2023: ബുധ ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

Budh Shukra Yuti 2023 in kark: ജ്യോതിഷം അനുസരിച്ച് ബുധന്റെയും ശുക്രന്റെയും സംക്രമണം കർക്കടകത്തിൽ നടക്കാൻ പോകുകയാണ്. ശുക്ര-ബുധ കൂടിച്ചേരൽ ലക്ഷ്മീ-നാരായണ രാജയോഗം സൃഷ്ടിക്കും.

 

Lakshmi Narayan Yog 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും ഗ്രഹങ്ങളുടെ സഖ്യം രൂപപ്പെടുത്തുകയും ചെയ്യും. ഗ്രഹങ്ങളുടെ സംയോജനത്താൽ ശുഭ, അശുഭ യോഗങ്ങൾ രൂപപ്പെടും.

1 /4

ജൂലൈയിൽ പണം ബിസിനസ്, ബുദ്ധി, സംസാരം എന്നിവയുടെ ദാതാവായ ബുധന്റെയും സമ്പത്ത് ആഡംബരം സന്തോഷം സ്നേഹം എന്നിവയുടെ ഘടകമായ ശുക്രന്റെയും സംയോജനമുണ്ടാകും. ഈ സഖ്യം കർക്കടകത്തിലായിരിക്കും നടക്കുക. കർക്കടകത്തിൽ ബുധനും ശുക്രനും കൂടിച്ചേരുന്നത് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഈ ലക്ഷ്മീ നാരായണയോഗം 12 രാശികളേയും ബാധിക്കും. എന്നാൽ 3 രാശിക്കാരുണ്ട് അവർക്ക് ഈ യോഗം ധാരാളം ഗുണങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

2 /4

മേടം (Aries): ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം മേടം രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. പുതിയ വീടോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും.  ജീവിതത്തിൽ ഭൗതിക സന്തോഷം വർദ്ധിക്കും.   ഏത് ആഡംബര വസ്തുക്കളും വാങ്ങാം. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാകും. റിയൽ എസ്റ്റേറ്റ്, വസ്തുവകകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

3 /4

തുലാം (Libra): ലക്ഷ്മി നാരായണ രാജയോഗം തുലാം രാശിക്കാരുടെ ഭാഗ്യം തുറക്കും. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാക്കും.  ചില വലിയ വിജയങ്ങളോ നേട്ടങ്ങളോ നേടാൻ കഴിയും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാൻ കഴിയും. അത് ധാരാളം നേട്ടങ്ങൾ കൊണ്ടുവരും. വ്യവസായികൾക്ക് നല്ല ലാഭം ലഭിക്കും. വരുമാനം വർദ്ധിക്കും.

4 /4

മകരം: ലക്ഷ്മീ നാരായണ രാജയോഗം മകരം രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും.  ജോലിയിൽ ലാഭമുണ്ടാക്കും.  ഈ സമയം വ്യവസായികൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. അവിവാഹിതർക്ക് നല്ല ബന്ധങ്ങൾ ലഭിക്കും. വിവാഹം ഉറപ്പിക്കും. പുതിയ ബിസിനസ് തുടങ്ങും. ആത്മവിശ്വാസം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola