Lucky Floweing Plants: വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ നട്ടുവളർത്തുന്നത് ഏറെ ശുഭകരമെന്ന് കരുതുന്ന നിരവധി സസ്യങ്ങളുണ്ട്. ഇത്തരം ചെടികള്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്നത് വീടിന്റെ ഭംഗി കൂട്ടുക മാത്രമല്ല വീട്ടിലെ അംഗങ്ങൾക്ക് ഭാഗ്യം നൽകുകയും ചെയ്യുന്നു.
ഏതൊക്കെ പൂച്ചെടികളാണ് വീട്ടിൽ നടേണ്ടത്? ഇത്തരം ചെടികള്‍ നല്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണ്? നമ്മുടെ വീടിന് ശുഭകരമായ അത്തരം ചില ചെടികളെക്കുറിച്ച് അറിയാം
താമര (Lotus) വാസ്തു ശാസ്ത്രമനുസരിച്ച്, ഭാഗ്യത്തിന്റെ പട്ടികയിൽ താമരയും ഉൾപ്പെടുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ ലക്ഷ്മീദേവി എപ്പോഴും അനുഗ്രഹം ചൊരിയുന്നു. ദീപാവലി സമയത്ത് ലക്ഷ്മീദേവിയെ ആരാധിക്കുമ്പോൾ താമരപ്പൂവ് ആണ് പ്രധാനമായുംസമര്പ്പിക്കുന്നത്. ഇത് ഈ പൂവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ചെമ്പരത്തി (Hibiscus) വീട്ടിൽ ചെമ്പരത്തി നട്ടുപിടിപ്പിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും കൃപയും ഭക്തർക്ക് ലഭിക്കും. ചെമ്പരത്തി വീടിന്റെ മുറ്റത്തു നടുന്നത് ഏറെ ശുഭമാണ്. ചെമ്പരത്തിയുള്ള വീട്ടിൽ ലക്ഷ്മീദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
കാക്കപ്പൂവ് (Tesu) വാസ്തു ശാസ്ത്രത്തിൽ, കാക്കപ്പൂവ് ഭാഗ്യമായി കണക്കാക്കുന്നു. ഇത് വീട്ടിൽ നടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്നു. ആ വ്യക്തി ഏത് ജോലിയിലും വിജയം നേടാൻ തുടങ്ങുന്നു. അതിനാൽ, കാക്കപ്പൂവ് ചെടി വീട്ടിൽ നടുന്നത് ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
റോസച്ചെടി (Rose) വാസ്തു ശാസ്ത്രമനുസരിച്ച് റോസ ഭാഗ്യമുള്ള സസ്യമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയ്ക്കും റോസാപ്പൂക്കൾ പ്രിയമാണ്. ഇക്കാരണത്താൽ, വീട്ടിൽ റോസാച്ചെടി നട്ടു വളർത്തുന്നതുവഴി ഒരു വ്യക്തിക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല. വീട്ടിൽ റോസാപ്പൂവ് എവിടെയുണ്ടോ അവിടെ സമ്പത്തിന്റെ എല്ലാ വാതിലുകളും തുറക്കും.
ജമന്തി (Marigold) വാസ്തു ശാസ്ത്രത്തിൽ, ജമന്തി പുഷ്പത്തെ ഭാഗ്യ സസ്യമായി വിശേഷിപ്പിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ, ജമന്തി പൂവ് ലക്ഷ്മി ദേവിയെ ആകർഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വീട്ടിൽ നടുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനിൽക്കും. കൂടാതെ, ലക്ഷ്മി ദേവി എല്ലായ്പ്പോഴും വീട്ടിൽ വസിക്കുന്നു.