Lulu Mall in Lucknow: രാജ്യത്ത് ഇതുവരെ ആരംഭിച്ചതില്‍ വച്ച് ഏറ്റവും വലിയ മാൾ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ തുറന്നു. ഈ മാളിന് കേരളവുമായുണ്ട് ബന്ധം...!!
അബുദാബി ആസ്ഥാനമായി എം എ യൂസഫ് അലിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് എന്ന കമ്പനിയാണ് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ മാള്‍ ആരംഭിച്ചിരിയ്ക്കുന്നത്.
ലുലു ഗ്രൂപ്പ് നിലവിൽ പടിഞ്ഞാറൻ ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 22 രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നു.
നിലവിൽ ലുലു ഗ്രൂപ്പ് നിര്‍മ്മിച്ചതി വച്ച് ഏറ്റവും വലിയ മാള്‍ ആണ് ഇന്ന് ലഖ്‌നൗവിൽ തുറന്നത്. ഇതുവരെ ലുലു മാള്‍ കൊച്ചിയായിരുന്നു ലിസ്റ്റില്‍ ഏറ്റവും വലുത്.
അബുദാബിയിലാണ് ലുലു ഗ്രൂപ്പിന്‍റെ ആസ്ഥാനം. എന്നാൽ ഇത് ഒരു ഇന്ത്യൻ കമ്പനിയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഒരു പക്ഷേ ആശ്ചര്യപ്പെടും.
അബുദാബിലുലു ഗ്രൂപ്പ്, കൊച്ചി, ബാംഗ്ലൂർ, തിരുവനന്തപുരം എന്നിവയ്ക്ക് ശേഷം മാള്‍ തുറക്കുന്ന നാലാമത്തെ നഗരമാണ് ലഖ്‌നൗ. അതായത് ലുലു ഗ്രൂപ്പിന്‍റെ നാലാമത്തെ മാള്‍ ആണ് ലുലു മാള്‍ ലഖ്‌നൗ.
ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് പോലുള്ള മേഖലകളിൽ ഗ്രൂപ്പിന്‍റെ ബിസിനസ് വ്യാപിച്ച് കിടക്കുന്നു. ഗ്രൂപ്പിന്‍റെ സ്ഥാപകനായ യൂസഫ് അലി 2000-ൽ ലുലു ഹൈപ്പർമാർക്കറ്റ് സ്ഥാപിച്ചു. കേരളത്തിലെ തൃശൂർ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്