Kerala DA Hike: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!

DA and DR for staff and pensioners: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്

DA DR Hiked: യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലകൾക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും.

1 /8

Kerala DA DR Hike: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്.  ഇവർക്ക് മാത്രമല്ല സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ അറിയിച്ചു. 

2 /8

DA മൂന്ന് ശതമാനമാണ് അനുവദിച്ചത്. ഇതോടെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തോടൊപ്പം ലഭിക്കുന്ന ഡിഎ 12 ശതമാനമാകും. ഇനിയും 13 ശതമാനം ഡിഎ അനുവദിക്കാനുണ്ടെന്നത് ശ്രദ്ധേയം. 

3 /8

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കാരണം കുറേ കാലങ്ങളായി ഡിഎ അനുവദിച്ചിരുന്നില്ല. നിലവിൽ അനുവദിച്ച ഡിഎയും, ഡിആറും അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടും.  

4 /8

യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലകൾക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും.

5 /8

ഈ വർഷം ഏപ്രിലിൽ ഒരു ഗഡു ഡിഎ,ഡിആർ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ്  മന്ത്രി നിയമസഭയിൽ പറഞ്ഞത്. 

6 /8

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നുവെന്ന് സർക്കാർ വ്യകഥാമാക്കി

7 /8

ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായി നൽകിയിരുന്നു. 

8 /8

കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായതെന്നുമാണ് റിപ്പോർട്ട്.

You May Like

Sponsored by Taboola