Mercury Nakshatra Transit: നവംബർ ഒന്നിന് ബുധൻ നക്ഷത്രമാറ്റം നടത്തും. ഇത് 12 രാശികളേയും ബാധിക്കും.
Budh Nakshatra Gochar 2024: ബുധൻ്റെ നക്ഷത്ര മാറ്റത്തോടെയാണ് നവംബർ മാസം ആരംഭിക്കുന്നത് തന്നെ.
Budh Nakshatra Gochar 2024: ബുധൻ്റെ നക്ഷത്ര മാറ്റത്തോടെയാണ് നവംബർ മാസം ആരംഭിക്കുന്നത് തന്നെ. വെള്ളിയാഴ്ച രാവിലെ 6:46 ന് ഗ്രഹങ്ങളുടെ രാജകുമാരൻ ശനിയുടെ നക്ഷത്രമായ അനിഴം നക്ഷത്രത്തിൽ സംക്രമിക്കും.
ഈ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ഇത് ചിലർക്ക് ഗുണകരവും മറ്റു ചിലർക്ക് അശുഭകരവും ആയിരിക്കും.
ജ്യോതിഷ പ്രകാരം, ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോഴെല്ലാം, അത് 12 രാശിക്കാരേയും ബാധിക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. കരിയർ, ബിസിനസ്സ്, സംസാരം, യുക്തി, സൗഹൃദം തുടങ്ങിയവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്.
മൂന്ന് രാശിക്കാർക്കും ബുധൻ്റെ സംക്രമണം വളരെയധികം ഗുണം ചെയ്യും. തൊഴിൽ, ധനം തുടങ്ങി പല മേഖലകളിലും നേട്ടങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം-
കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധൻ്റെ സംക്രമം ശുഭകരമായിരിക്കും. മാനസിക പിരിമുറുക്കം മാറും, ബിസിനസ്സിൽ ലാഭം, ആത്മവിശ്വാസം വർദ്ധിക്കും, ജോലിസ്ഥലത്ത് മേലധികാരിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പ്രശംസകൾ കേൾക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ശമ്പളം വർധിക്കും, തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും. ദാമ്പത്യവും സാമൂഹികവുമായ ജീവിതവും മികച്ചതായിരിക്കും. ആരോഗ്യം നല്ലതായിരിക്കും.
മിഥുനം (Gemini): ബുധൻ്റെ സ്വന്തം രാശിയായ മിഥുന രാശിക്കാർക്കും ഈ നക്ഷത്ര സംക്രമണം ഗുണം ചെയ്യും. ജീവിതത്തിലെ വിഷമതകൾ നീങ്ങും. സന്തോഷവും സമാധാനവും കൈവരും, ശക്തമായ വിജയസാധ്യതയുണ്ട്. പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിച്ചേക്കാം. ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും. പ്രണയ ജീവിതവും വിവാഹ ജീവിതവും നല്ലതായിരിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാൻ കഴിയും.
തുലാം (Libra): ഇവർക്കും ബുധൻ്റെ അപാരമായ അനുഗ്രഹങ്ങൾ ലഭിക്കും, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കും. വരുമാനം വർദ്ധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)