Beautiful train stations: പാരീസിലെ ഗാരെ ഡു നോർഡ് മുതൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് വരെ; ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ സ്റ്റേഷനുകൾ കാണാം

ലോകത്തിലെ ഏറ്റവും അതിശയകരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണ് ട്രെയിൻ സ്റ്റേഷനുകൾ. ഇത് ഓരോ ന​ഗരത്തിന്റെയും അമൂല്യമായ വാസ്തുവിദ്യാ ലാൻഡ്മാർക്ക് കൂടിയാണ്. രൂപകൽപനയാലും വാസ്തുവിദ്യാ വിസ്മയങ്ങളാലും സമ്പന്നമായ ഐക്കണിക് ട്രെയിൻ സ്റ്റേഷനുകൾ കാണാം.

  • Feb 10, 2023, 13:34 PM IST
1 /6

1868-ൽ നിർമ്മിച്ച സെന്റ് പാൻക്രാസ് ഇന്റർനാഷണൽ വിക്ടോറിയൻ ഗോതിക് വാസ്തുവിദ്യയുടെയും ഘടനയുടെയും ഒരു പ്രധാന ഉദാഹരണമാണ്. ന്യൂയോർക്ക് സിറ്റിയിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷന് പ്രചോദനമായി പ്രവർത്തിച്ചത് സെന്റ് പാൻക്രാസ് ഇന്റർനാഷണലാണ്. ഈ സ്റ്റേഷൻ യൂറോപ്പിലേക്കുള്ള ഒരു കവാടമാണ്, ഇത് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാർ ഈ സ്റ്റേഷൻ ഉപയോഗിക്കുന്നു.

2 /6

ന്യൂയോർക്ക് സിറ്റിയിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണങ്ങളിൽ ഒന്നാണ്. 1913-ൽ നിർമാണം പൂർത്തിയാക്കിയ ഈ സ്റ്റേഷൻ ബ്യൂക്സ്-ആർട്സ് വാസ്തുവിദ്യയുടെ അമേരിക്കയിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്. പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തിൽ (44) ഏറ്റവും വലിയ സ്റ്റേഷൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷന് സ്വന്തമാണ്. പ്രധാന ഹാളിലെ സീലിംഗ് മ്യൂറൽ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 

3 /6

പാരീസിലെ ഗാരെ ഡു നോർഡ് 1864-ൽ തുറന്നു, ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്. റെയിൽവേ ലൈൻ വഴിയുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളും പ്രദർശിപ്പിക്കുന്നതിന്, സ്റ്റേഷനിൽ ഇരുപത്തിമൂന്ന് സ്ത്രീ പ്രതിമകളുണ്ട്. ഈ സ്റ്റേഷൻ പാരീസിയൻ സൗന്ദര്യത്തിന്റെ മികച്ച ഉദാഹരണം മാത്രമല്ല, മാസ്റ്റർക്ലാസ് എഞ്ചിനീയറിംഗും കൂടിയാണ്.

4 /6

ചിക്കാഗോ യൂണിയൻ സ്റ്റേഷൻ 1925-ൽ പ്രവർത്തനം ആരംഭിച്ചു. 1881-ൽ നിർമ്മിച്ച മുൻ സ്റ്റേഷന് പകരമായാണ് ഇത് നിർമിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൂന്നാമത്തെ തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ്. പ്രതിദിനം 1,20,000 യാത്രക്കാർക്ക് സേവനം നൽകുന്നു. ചിക്കാഗോ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

5 /6

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണ് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്. ഛത്രപതി ശിവജി ടെർമിനസ് രൂപകൽപ്പന ചെയ്തത് ഫ്രെഡറിക് വില്യം സ്റ്റീവൻസാണ്. വിക്ടോറിയ രാജ്ഞിയുടെ സുവർണ ജൂബിലിയുടെ ബഹുമാനാർത്ഥം നിർമ്മിച്ചതാണിത്. വിക്ടോറിയൻ ഇറ്റാലിയൻ ഗോഥിക് രൂപകൽപനയുടെയും പരമ്പരാഗത ഇന്ത്യൻ മുഗൾ ശൈലികളുടെയും മിശ്രിതമാണ് സ്റ്റേഷന്റെ ഘടന. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ ടെർമിനസ് എന്നാണ് ഈ സ്റ്റേഷൻ അറിയപ്പെട്ടിരുന്നത്. എന്നാൽ 1996-ൽ മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയെ ആദരിക്കുന്നതിനായി പിന്നീട് ഛത്രപതി ശിവജി ടെർമിനസ് എന്നാക്കി മാറ്റി.

6 /6

ബെൽജിയത്തിലെ ആന്റ്വെർപെൻ-സെൻട്രൽ ഏറ്റവും മനോഹരമായ ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചെങ്കിലും, 1986-ലും പിന്നീട് 1998-2007-ലും ഇത് ഗംഭീരമായി പുനഃസ്ഥാപിച്ചു. അവിശ്വസനീയമായ വാസ്തുവിദ്യയ്ക്കും ശൈലിക്കും പ്രസിദ്ധമായ ഈ സ്റ്റേഷനെ "റെയിൽവേ കത്തീഡ്രൽ" എന്നും വിളിക്കുന്നു.

You May Like

Sponsored by Taboola