Provident Fund ലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് ഏപ്രിൽ 1 മുതൽ നികുതി ചുമത്തും. പ്രതിവർഷം 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഇളവുള്ള പരിധിയായി കേന്ദ്ര സർക്കാർ നിലനിർത്തി.
ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12% എങ്കിലും എല്ലാ മാസവും നിർഹബന്ധമായും പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റും, അതോടടൊപ്പം തൊഴിലുടമയുടെ ഭാഗത്തുള്ള 12 ശതമാനവും സംഭാവന ചെയ്യുന്നുമുണ്ട്. ഉയർന്ന വരുമാനമുള്ളവരെ അവരുടെ PF ലേക്ക് കൂടുതൽ നിക്ഷേപം ചെയ്യുന്നതിൽ നിന്ന് തടയാൻ വേണ്ടിയാണ് സർക്കാർ ഈ നികുതി ഏർപ്പെടുത്തുന്നത്
നിലവിലുള്ള നികുതി വ്യവസ്ഥകൾ പ്രകാരം, ജീവനക്കാരുടെ പിഎഫിൽ നിന്ന് ലഭിച്ച പലിശയ്ക്ക് നികുതി ഏർപ്പെടത്തുന്നില്ല. പുതിയ നിയമങ്ങൾ ഉയർന്ന വരുമാനമുള്ള ജീവനക്കാരെ അല്ലെങ്കിൽ സ്വയമായി പിഎഫിലേക്ക് ഉയർന്ന തുക നിക്ഷേപിക്കുന്നവരെയുമാണ് പ്രധാനമായും ബാധിക്കുക.
ഇതിൽ പ്രധാനമായ ഒരു കാര്യം പുതിയ ടാക്സ് വ്യവസ്ഥകൾ (Tax Rules) പ്രകാരം ജീവനക്കാരുടെ സംഭാവന മാത്രമേ കണക്കിലെടുക്കൂ അല്ലാതെ പ്രതിവർഷം എത്ര രൂപ നിക്ഷേപം ചെയ്യുന്നത് കണക്കിലെടുക്കില്ല.
ഉയർന്ന വരുമാനമുള്ളവരെ മാറ്റിനിർത്തിയാൽ, അടിസ്ഥാന ശമ്പളത്തിന്റെ 12% ത്തിൽ കൂടുതൽ നിക്ഷേപിക്കാൻ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF) ഉപയോഗിക്കുന്ന ശമ്പളമുള്ള ജീവനക്കാരെയും ബാധിക്കും.