​Planets Transit: ഗ്രഹങ്ങളുടെ രാശിമാറ്റം; ഓ​ഗസ്റ്റ് മാസം ഈ രാശിക്കാർക്ക് നല്ലതല്ല

ഓഗസ്റ്റിൽ രാഹുവും ശനിയും സൂര്യനും ചേർന്ന് അപകടകരമായ ഒരു യോഗ സൃഷ്ടിക്കും. ചില രാശിക്കാർ ഈ കാലയളവിൽ ജാ​ഗ്രത പാലിക്കണം. 

 

ഓഗസ്റ്റിൽ സൂര്യനും ശനിയും കൂടിച്ചേർന്ന് സമസപ്തക് യോഗം സൃഷ്ടിക്കുന്നു. ഇതോടൊപ്പം രാഹുവും സൂര്യനും ചേർന്ന് ഷഡാഷ്ടക യോഗവും രൂപപ്പെടും. ഓ​ഗസ്റ്റ് 5ന് ബുധൻ ചിങ്ങം രാശിയിൽ പിന്നോക്കം സഞ്ചരിക്കും. ഓ​ഗസ്റ്റ് 16 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങം രാശിയിൽ വരും. ഓഗസ്റ്റ് 26 ന് ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കും. ഓഗസ്റ്റ് 28 ന് ബുധൻ കർക്കിടകം രാശിയിലേക്ക് നീങ്ങും. ഓഗസ്റ്റ് 24 ന് ശുക്രൻ കന്നി രാശിയിൽ സംക്രമിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റങ്ങൾ അശുഭകരമെന്ന് നോക്കാം...

 

1 /5

മേടം രാശിക്കാർക്ക് ഓഗസ്റ്റ് മാസം ദുഷ്ക്കരമായിരിക്കും. അപകടസാധ്യതകൾ ഒഴിവാക്കണം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണം. ധനനഷ്ടത്തിന്റെ സാധ്യതയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.  

2 /5

കന്നി രാശിക്കാർക്ക് ഓഗസ്റ്റ് മാസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. അമിതമായി ചെലവ് വരും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക.   

3 /5

ഓഗസ്റ്റ് മാസം മകരം രാശിക്കാർക്ക് പ്രശ്നങ്ങളുടെ മാസമാണ്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിഭാരം ഉണ്ടാകും.  

4 /5

മീനം രാശിക്കാർക്ക് ഓഗസ്റ്റിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ നിരാശ ഉണ്ടാകാം. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola