സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നത് ദഹനം മികച്ചതാക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
മഴക്കാലത്ത് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവ കഴിക്കുന്നത് ദഹനം മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
പച്ച ഇലക്കറികളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ദഹനം സുഗമമാക്കുന്നതിനും സഹായിക്കുന്നു.
ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ദഹനം സുഗമമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന ്ജലാംശം നൽകാൻ സഹായിക്കും. ഇത് ദഹനം മികച്ചതാക്കാനും ആസിഡ് റിഫ്ലക്സ് കുറയ്ക്കാനും സഹായിക്കും.
പാൽ ഉത്പന്നങ്ങൾ, മുട്ട, ഇറച്ചി, സീ ഫുഡ്, പ്രൊസസ്ഡ് ഫുഡ്സ്, ചായ, കാപ്പി, അമിതമായി ഉപ്പ് പഞ്ചസാര ഉപയോഗം, സോഡ, മദ്യം എന്നിവ ആസിഡ് റിഫ്ലക്സിന് കാരണമാകും. സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നത് ആസിഡ് റിഫ്ലക്സിനെ പ്രതിരോധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)