പുൽവാമ ആക്രമണത്തിൽ ജീവത്യാഗം ചെയ്ത ധീരജവാന്മാർക്ക് ഇന്ന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിൽ സിആർപിഎഫിന്റെ 76ാം ബറ്റാലിയനിലെ 40 സൈനീകരാണ് വീരമൃത്യു വരിച്ചത്. അവരുടെ ഓർമകൾക്ക് ഇന്ന് 2 വയസ്സാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുൽവാമ ആക്രമണത്തിൽ ജീവൻ ബലി 40 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. "ഒരു ഭാരതീയനും മറക്കാൻ കഴിയാത്ത ഒരു ദിവസമാണ് ഇന്ന്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം #PulwamaAttack സംഭവിച്ചു. ആ ആക്രമണത്തിൽ മണ്ണുക്ക് നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികൾക്കും നമ്മൾ ആദരാഞ്ജലി അർപ്പിക്കുന്നു. ഞങ്ങളുടെ സുരക്ഷാ സേനയെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അവരുടെ ധൈര്യം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും PM Modi പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പുൽവാമ ആക്രമണത്തിൽ ജീവത്യാഗം ചെയ്ത ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
2019ൽ നടന്ന പുൽവാമ അറ്റാക്കിൽ ജീവൻ നഷ്ടപെട്ട ജവാന്മാർക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദരാഞ്ജലി അർപ്പിച്ചു
പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ജീവത്യാഗം ചെയ്ത വീര ജവാൻമാർക്ക് പുഷ്പാർച്ചന നടത്തുന്നു
2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സിആർപിഎഫ് കോൺസ്റ്റബിൾ മനോജ് ബെഹേരയുടെ കുടുംബം അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.