Shani Gochar 2023: അടുത്ത ആഴ്ച മുതൽ അൽപം കഠിനം; ശനി സംക്രമണത്തിൽ ഈ രാശിക്കാർക്ക് ദോഷ സമയം

ജനുവരി 17ന് ശനിയുടെ രാശിമാറ്റം സംഭവിക്കുകയാണ്. മകരം രാശിയിൽ നിന്ന് സ്വന്തം രാശിയായ കുംഭത്തിലേക്ക് നീങ്ങുകയാണ് ശനി. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയിൽ പ്രവേശിക്കുന്നത്. ജനുവരി 30ന് സൂര്യനും ഇതേ രാശിയിൽ പ്രവേശിക്കും. ശനിയുടെ സംക്രമണം തുടങ്ങുമ്പോൾ തന്നെ ചില രാശികൾക്ക് ദോഷ സമയം ആരംഭിക്കും. ഇവർക്ക് അന്നുമുതൽ ഏഴര ശനി തുടങ്ങും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...

 

1 /4

മകരം: മകരം രാശിക്കാർ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വേണം ചെയ്യാൻ. അശ്രദ്ധമായി കാര്യങ്ങൾ ചെയ്യരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. പ്രശസ്തിക്ക് ക്ഷതം സംഭവിക്കാം. സ്വത്ത് തർക്കങ്ങൾ ഉണ്ടായേക്കാം. ഇത് കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥകളുണ്ടാക്കും. സാമ്പത്തിക പ്രശ്നങ്ങൾ വരാം.   

2 /4

കുംഭം: ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുകയാണ്. ഈ സമയം കുംഭം രാശിക്കാരുടെ ആരോ​ഗ്യം മോശമായിരിക്കും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാം. ചെലവ് വർധിക്കുന്നതിനാൽ സാമ്പത്തിക സ്ഥിതി മോശമാകും. വീട്ടിലെ സ്ഥിതി മോശമാകും. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.  

3 /4

കർക്കടകം: ശനി സംക്രമണം കർക്കടക രാശിക്കാരെയും ബാധിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജോലിസ്ഥലത്തും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. ധനനഷ്ടം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടാം.  

4 /4

മീനം: ശനി കുംഭം രാശിയിൽ സംക്രമിക്കുമ്പോൾ മീനം രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കുക. അല്ലാത്തപക്ഷം അനാവശ്യ വഴക്കുകളിൽ ഏർപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസിൽ നഷ്ടം നേരിടേണ്ടിവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola