നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആകുന്നത്.
ഷൈൻ തന്നെയാണ് തന്റെ ഭാവിവധുവിനൊപ്പമുള്ള എൻഗേജ്മന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ചിത്രങ്ങൾക്ക് താഴെ ആരാധകരുടേ സ്നേഹത്തോടെയുള്ള രസകരമായ കമ്മന്റുകൾ വന്ന് നിറയുകയാണ്.
റൊമാന്റിക്ക് കിങ്, അങ്ങോട്ട് പിടിച്ച് കറക്കു പാപ്പാ, ആശംസകൾ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
വളരെ നാളായി പ്രണയത്തിലാണ് ഷൈനും തനൂജയും.
ചില വേദികളിൽ ഇരുവരും ഇതിനോടകം തന്നെ ഒന്നിച്ച് എത്തിയിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന ലളിതമായ ചടങ്ങിലാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.
മോഡലിങ് രംഗത്ത് സജീവമാണ് തനൂജ.