ഏവർക്കും ഇഷ്ടപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ബോളീവുഡിലാണ് കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാൽ നേടിയിട്ടുണ്ട്.
സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിച്ചതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് ശ്രേയ ഘോഷാൽ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങൾ ശ്രേയയുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.