Somvati Purnima 2021: ഇന്ന് സോമവതി പൂർണിമ, ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ഈ ഉപായങ്ങൾ കൈക്കൊള്ളുക

Somwati Purnima September 2021: തിങ്കളാഴ്ച (Monday) അതായത് ഇന്നാണ് പൂർണിമയും അമാവാസിയും (Purnima-Amavasya).  അത് വളരെ സവിശേഷമാണ്. ഇത്തവണ ഈ മാസത്തിലെ പൗർണ്ണമി ഇന്നാണ് വരുന്നത്. ഈ ദിവസം മുതൽ Pitru Paksha യും ആരംഭിക്കുന്നതിനാൽ ഇത് കൂടുതൽ സവിശേഷമായിട്ടുണ്ട്. 

 

മതത്തിലും ജ്യോതിഷത്തിലും ലാൽ കിതാബിലും പൗർണ്ണമി ദിനം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നേടാനുള്ള വഴികളിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന അത്തരം ചില എളുപ്പവഴികൾ നോക്കാം... 

1 /6

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവി ആൽ മരത്തിൽ വസിക്കുന്നു. എല്ലാ പൗർണ്ണമി ദിവസങ്ങളിലും രാവിലെ കുളികഴിഞ്ഞ് ആൽമരത്തിന് മധുരമുള്ള പാൽ നൽകിയാൽ, ലക്ഷ്മി ജി സന്തോഷിക്കുകയും സമ്പത്ത് നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.

2 /6

സാമ്പത്തിക പരിമിതികൾ നേരിടുന്നവർ അല്ലെങ്കിൽ ചില കാരണങ്ങളാൽ പെട്ടെന്നുള്ള ധനനഷ്ടം അനുഭവിക്കുന്നവർ പൗർണ്ണമി വൈകുന്നേരം ചന്ദ്രോദയ സമയത്ത് ചന്ദ്രന്  പാലിൽ പഞ്ചസാരയും അരിയും ചേർത്ത് 'ഓം ഐം ക്ളീം സോമായ നമ:' എന്ന മന്ത്രം ജപിച്ച് അർപ്പിക്കുക. ഇത് അവർക്ക് സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകും.

3 /6

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്നിൽ പൂർണിമ ദിവസം 11 മഞ്ഞ കൌടികൾ സമർപ്പിക്കുക. അവയിൽ മഞ്ഞൾ വിതറുക. ഇതിനുശേഷം പിറ്റേന്ന് രാവിലെ ഈ കൌടികൾ ചുവന്ന തുണിയിൽ കെട്ടി നിങ്ങളുടെ പൂജാമുറിയിലോ അല്ലെങ്കിൽ പണം സൂക്ഷിക്കുന്നിടത്തോ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.

4 /6

സമ്പത്തും സമൃദ്ധിയും ലഭിക്കുന്നതിന് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി പൂർണിമ ദിനത്തിൽ ലക്ഷ്മീദേവിയുടെ ക്ഷേത്രത്തിൽ പോയി അവൾക്ക് സുഗന്ധദ്രവ്യങ്ങളും സുഗന്ധ അഗർബത്തിയും സമർപ്പിക്കുക.

5 /6

മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെ ആരാധിച്ചാൽ, ഇരുവരുടെയും അനുഗ്രഹത്താൽ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഇതോടൊപ്പം ബാക്കിയുള്ള ജോലികളും പൂർത്തിയാകും. ഇതിനായി പൂർണിമ ദിനത്തിൽ ക്ഷേത്രത്തിൽ ലക്ഷ്മി-നാരായണനെ ആരാധിക്കുകയും തേങ്ങയും കൽക്കണ്ടം കൊണ്ടുള്ള പ്രസാദവും സമർപ്പിക്കുക.

6 /6

കഠിനാധ്വാനത്തിന് ശേഷവും ബിസിനസ്സിൽ പുരോഗതിയുണ്ടാകുന്നില്ലയെങ്കിൽ പങ്കാളിത്തത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ എല്ലാ പൗർണ്ണമിയിലും, 'ഓം നമോ ഭഗവതേ നാരായണായ' എന്ന മന്ത്രം 108 തവണയെങ്കിലും ജപിക്കുക.

You May Like

Sponsored by Taboola