Sun Transit 2022: സൂര്യൻ രാശിമാറുന്നു: 13 ദിവസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

Sun Transit August 2022: ​ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കും. പലവിധത്തിലാകും ഇത് ഓരോ രാശിയെയും ബാധിക്കുക. ഓ​ഗസ്റ്റ് 17ന് രാവിലെ 7.27ന് സൂര്യൻ ചിങ്ങത്തിലേക്ക് പ്രവേശിക്കുകയാണ്. സൂര്യന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെ അനുകൂലമാണ്. ഇത് അവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഓ​ഗസ്റ്റ് മാസത്തിലെ സൂര്യന്റെ സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

 

1 /3

കർക്കടകം - നിലവിൽ സൂര്യൻ കർക്കടകം രാശിയിലാണുള്ളത്. ഓഗസ്റ്റ് 17 വരെ സൂര്യൻ ഇവിടെ തുടരും. തുടർന്ന് ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇവർ മധുരമായി സംസാരിച്ച് നേട്ടമുണ്ടാക്കാൻ കഴിവുള്ളവരാണ്. മുതിർന്നവരോടുള്ള പെരുമാറ്റം പല വിത്തിൽ നിങ്ങൾക്ക് ​ഗുണം ചെയ്യും. ജോലി മാറാനുള്ള സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരം ലഭിക്കും. എന്തഎങ്കിലും കാരണത്താൽ മുടങ്ങി കിടന്നിരുന്ന പണം നിങ്ങളിലേക്ക് വന്ന് ചേരും.   

2 /3

തുലാം - ഓഗസ്റ്റ് മാസത്തിലെ സൂര്യന്റെ സംക്രമം തുലാം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇക്കൂട്ടരുടെ വരുമാനം വർധിക്കും. വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം ഉണ്ടാകും. നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാകാൻ സാധ്യതയുണ്ട്.   

3 /3

വൃശ്ചികം - ഈ കാലയളവ് വൃശ്ചികം രാശിക്കാർക്ക് അനുകൂലമാണ്. ബിസിനസ് കാര്യങ്ങളിൽ വലിയ വിജയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലി അന്വേഷിക്കന്നവർക്ക് അത് ലഭിക്കും.   

You May Like

Sponsored by Taboola