സൂര്യന്റെ നക്ഷത്രമാറ്റം ചില രാശികളെ അനുകൂലമായി ബാധിക്കും. ഇവരുടെ ജീവിതത്തിൽ ഭാഗ്യം വന്നുചേരും.
ഇന്ന്, ജൂൺ 22 ന് സൂര്യൻ നക്ഷത്രമാറ്റം നടത്തുകയാണ്. സൂര്യൻ ആദ്ര നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. എല്ലാ ഗ്രഹങ്ങളുടെയും രാജാവെന്ന വിളിക്കുന്ന സൂര്യൻ ശുഭസ്ഥാനത്ത് ആണെങ്കിൽ അത് ഒരു വ്യക്തിയുടെ ഭാഗ്യം പ്രകാശിപ്പിക്കുന്നു.
സൂര്യന്റെ നക്ഷത്ര മാറ്റത്തിലൂടെ ഏതൊക്കെ രാശികൾക്കാണ് ഭാഗ്യം വന്നുചേരുന്നതെന്ന് നോക്കാം.
മേടം - മേടം രാശിക്കാർക്ക് മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ജോലിയിൽ വിജയം ലഭിക്കും.
ചിങ്ങം - സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. പണമിടപാടുകൾ നടത്തും. ഏത് തരത്തിലുള്ള നിക്ഷേപത്തിനും സമയം നല്ലതാണ്. ജോലിയിൽ വിജയം ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും.
കന്നി - വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. ശത്രുക്കളുടെ മേൽ വിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു - ജോലിക്കും ബിസിനസിനും അനുകൂലമായ സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)