Saturn Retrograde: നവംബർ 15 വരെ കഷ്ടകാലം ഒഴിയില്ല; ഈ രാശിക്കാർ കരുതിയിരിക്കണം!

നവംബർ 15 വരെ ശനി പ്രതിലോമ ചലനത്തിൽ തുടരും. കുംഭം രാശിയിലെ ശനിയുടെ വിപരീത ചലനം പല രാശിക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.

 

ജൂൺ 29ന് ശനി കുംഭം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി. നവംബർ 15 വരെ ശനി ഇതേ അവസ്ഥയിൽ തുടരും. രണ്ടര വർഷമെടുത്താണ് ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുന്നത്. 2025 മാർച്ച് വരെ ശനി കുംഭത്തിൽ തന്നെ തുടരും. കുംഭം രാശിയിൽ ശനി വിപരീത ദിശയിൽ സഞ്ചരിക്കുന്നത് ഏതൊക്കെ രാശികൾക്ക് അശുഭകരമെന്ന് നോക്കാം...

 

1 /6

മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കരിയറിലും പ്രശ്നങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ഈ കാലയളവ് ബിസിനസുകാർക്കും അൽപ്പം ബുദ്ധിമുട്ടായിരിക്കും.   

2 /6

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനം പ്രതികൂല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങലിൽ വിള്ളൽ വീഴാതെ നോക്കണം.

3 /6

കന്നി - കന്നിരാശിക്കാർക്ക് ശനിയുടെ സഞ്ചാരം അശുഭകരമായ ഫലങ്ങൾ നൽകും. പിന്നോക്കാവസ്ഥയിലുള്ള ശനി കന്നി രാശിക്കാർക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ കാലയളവിൽ നിങ്ങൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാം. ആരോഗ്യകാര്യത്തിൽ അൽപം ജാഗ്രത വേണം. സാമ്പത്തിക സ്ഥിതി മോശമായേക്കാം. ജോലിയിൽ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് ഫലം ലഭിക്കില്ല.  

4 /6

കർക്കടകം - പ്രതിലോമ ശനി കർക്കടക രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സമയം സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമുണ്ടാകും. ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത ഉണ്ട്.  

5 /6

മീനം - ശനിയുടെ പ്രതിലോമ ചലനം മീനം രാശിക്കാർക്ക് ഗുണം ചെയ്യില്ല. ജോലിഭാരം കൂടും. സാമ്പത്തിക രംഗത്ത് ലാഭവും നഷ്ടവും ഉണ്ടായേക്കാം. പണത്തിൻ്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola