Diabetes Control Tips Reasons Of Sugar Level Spike in Morning: ഇന്ന് രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. നമ്മുടെ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും തന്നെയാണ് ഇതിലെ പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ചിലർക്കാണെങ്കിൽ രാവിലെ ഉണരുന്ന സമയത്ത് ഷൂഗർ പരിശോധിക്കുമ്പോൾ അത് വളരെ ഉയർന്നതായി കാണാം. ആ സമയത്തിന് ശേഷം പരിശോധിക്കുമ്പോൾ കുറഞ്ഞ അളവിലും ആയിരിക്കും. ഇതിന്റെ കാരണത്തെക്കുറിച്ചും പ്രതിവിധിയെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്.
പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രണത്തിൽ വെക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാണ് രാവിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുള്ള കാരണമാകുന്നത്.
രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് പല കാരണങ്ങളാണ് ഉള്ളത്. പ്രധാനമായും നിങ്ങളുടെ അനാരോഗ്യകരമായ ജീവിത ശൈലി. ഇത് നിങ്ങളുടെ ഹോർമോണിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഹോർമോണുകളെ നിയന്തിക്കുന്നതിനായി ശരീരം കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു. ഇതു മൂലം രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു. കൂടാതെ നാം ഏതെങ്കിലും തരത്തിലുള്ള ടെൻഷനുകൾ അനുഭവിക്കുന്നവരാണെങ്കിലും ഹോർമോണിൽ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇതും ഷുഗർ ലെവൽ കൂടുന്നതിന് കാരണമാകാം.
ശാരീരികമായി വ്യായാമം ഒന്നും ചെയ്യാത്തവരിലും രാവിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാം. ദിവസവും വ്യായാമം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലായിരിക്കും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ രാവിലെ ഉണർന്ന് നോക്കുന്ന സമയത്ത് ഷുഗർ ലെവൽ കൂടുതലായിരിക്കും. മാത്രമല്ല രാത്രി വൈകി ഭക്ഷണം കഴിക്കുന്നതോടടൊപ്പെ വൈകി ഉണർന്ന് വൈകി എഴുന്നേൽക്കുന്നതും ഷുഗർ ലെവൽ കൂടാൻ കാരണമാകും. അതിനാൽ ഈ കാര്യങ്ങളിൽ ഒരു കൃത്യത കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്.
കൂടാതെ രാത്രിയിൽ ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിലും രാവിലെ ഷുഗറിന്റെ ലെവൽ കൂടും. അതിനാൽ ഉറങ്ങുന്നതിന് ഒരു മൂന്ന് മണിക്കൂർ മുന്നേയെങ്കിലും ഉറങ്ങുക.
രാവിലെ ഉയരുന്ന നിങ്ങളുടെ ഷൂഗർ ലെവൽ കുറയ്ക്കാനായി നിങ്ങൾ അമിതഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹോർമോൺ ലെവൽ ബാലൻസ്ഡ് ആയെങ്കിൽ മാത്രമേ ഷുഗർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കൂ.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.