ജ്യോതിഷ പ്രകാരം ഓരോ ദിവസം 12 രാശിക്കാര്‍ക്ക് വ്യത്യസ്ത ഫലങ്ങളായിരിക്കും ഉണ്ടാകുക. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഈ ദിവസം അത്ര ശുഭകരമായിരിക്കില്ല.
Today's horoscope 2024 July 21: 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ നോക്കാം സമ്പൂര്‍ണ രാശിഫലം.
മേടം: മേടം രാശിക്കാർക്ക് ഇന്ന് പഴയ ബന്ധങ്ങൾ വീണ്ടും സജീവമാകും. ഇത് സമീപഭാവിയിൽ നേട്ടങ്ങൾ നൽകും. ആർട്ട്, ഫാഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയതായി എന്തെങ്കിലും ചെയ്യാൻ പദ്ധതിയിടും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇന്ന് നല്ല ദിവസമാണ്. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് ജോലിത്തിരക്കുകളുടെ ദിവസമായിരിക്കും. ഇത് വലിയ ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കും. നിക്ഷേപകരും ബിസിനസുകാരും ഇന്ന് ശ്രദ്ധയോടെ വേണം പണമിടപാടുകൾ നടത്താൻ. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ പ്രതീക്ഷിക്കാം.
മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങൾ നൽകും. ബിസിനസിൽ നേട്ടമുണ്ടാകും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിച്ചേക്കാം. മാറ്റിവെച്ച പ്രോജക്ടുകൾ പുനരാരംഭിക്കും. മതപരമായ യാത്ര പ്രതീക്ഷിക്കാം. മത സ്ഥാപനത്തിനോ ജീവകാരുണ്യ പ്രവർത്തനത്തിനോ വേണ്ടി പണം ചെലവിട്ടേക്കാം.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബിസിനസ്സിലോ നിക്ഷേപത്തിലോ നഷ്ടം നേരിടാം. അതിനാൽ ഇന്നത്തെ ദിവസം നിക്ഷേപം നടത്താതിരിക്കുന്നതാണ് ഉത്തമം. നേട്ടങ്ങൾ നഷ്ടമായി മാറാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് തൊഴിൽപരമായി ചില നല്ല വാർത്തകൾ പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമാകും. അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ ദിവസമാണിത്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് ഉത്സാഹക്കുറവും ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുള്ള ദിവസമാണ്. ഉത്സാഹക്കുറവ് ജോലിയെ ബാധിച്ചേക്കാം. എന്നിരുന്നാലും ഏറ്റെടുത്ത ഉത്തവാദിത്തങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. റിസ്ക് കൂടുതലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ നിക്ഷേപകർ ശ്രദ്ധിക്കണം. ഉദ്യോഗാർത്ഥികൾക്ക് അവർക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ വഴി തെളിയും.
തുലാം: തുലാം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നെഗറ്റീവായി തോന്നിയേക്കാം. വിലയില്ലാത്ത ആസ്തികളിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം. സുഹൃത്തുക്കളിൽ നിന്ന് ഇന്ന് പിന്തുണ പ്രതീക്ഷിക്കരുത്. അതിനാൽ മറ്റുള്ളവരിൽ നിന്ന് കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കാതിരിക്കുക. സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതാണ് ഉത്തമം.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് ജോലിക്കാര്യത്തിൽ തടസങ്ങൾ നേരിട്ടേക്കാം. നിക്ഷേപകർ ഇന്ന് എടുത്തുചാടി ഒരു തീരുമാനവും സ്വീകരിക്കാൻ പാടില്ല. ക്ഷമ കൈവിടരുത്. ബിസിനസിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാൻ പാടില്ല. സാമ്പത്തിക ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ ബാധ്യത കൂടും. ഇത് മാനസികമായ സന്തോഷം ഇല്ലാതാക്കും.
ധനു: ധനു രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. എതിരാളികൾ പോലും നിങ്ങളുടെ നേട്ടങ്ങളെ അംഗീകരിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. സഹോദരനുമായുള്ള ആത്മബന്ധം ശക്തമാകും.
മകരം: മകരം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ദിവസമാണ് ഇന്ന്. ബിസിനസിലേയ്ക്ക് കൂടുതൽ പണം നിക്ഷേപിക്കാനുള്ള അവസരം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപത്തിന് അനുകൂലമായ സമയമാണ്. ഇത് അപ്രതീക്ഷിത ലാഭം നൽകും. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യപരമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ നീങ്ങും.
കുംഭം: കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വർധിക്കും. എല്ലാ കാര്യത്തിലും സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കും. പദ്ധതികൾ തയ്യാറാക്കാനും അവ കാര്യക്ഷമമായി നടപ്പിലാക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും എടുത്തുചാട്ടമോ അശ്രദ്ധയോ പാടില്ല. പ്രമാണങ്ങൾ ഒപ്പിടുന്നവർ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം വായിക്കേണ്ടതാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.
മീനം: മീനം രാശിക്കാർക്ക് ഇന്ന് അസ്വസ്ഥതയും വെല്ലുവിളികളും നിറഞ്ഞ ദിവസമായിരിക്കാം. ഉത്കണ്ഠയും അസ്വസ്ഥതയും കാരണം ഇന്ന് മാനസിക സമ്മർദ്ദം അനുഭവപ്പെടും. വിലയേറിയ സമയം പാഴാകും. മനസ്സമാധാനത്തിനായി ഏതെങ്കിലും മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടേക്കാം. മുതിർന്നവരിൽ നിന്ന് ഉപദേശങ്ങൾ ലഭിച്ചേക്കാം. ഇത് ഒരു പരിധി വരെ ആശ്വാസം നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)