സിനിമ താരങ്ങൾ കളത്തിലിറങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേസിന്റെ ആദ്യ മത്സരം അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്. മത്സരം ടി 20 ആണെങ്കിലും ടെസ്റ്റ് ഫോർമാറ്റിനെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം നടന്നത്. കളി കണ്ട് കാണികളുടെ കിളി പറന്നു എന്ന് സാരം. എന്താണ് പുതിയ നിയമങ്ങൾ? സിസിഎൽ എങ്ങനെയൊക്കെ മാറി
മൂന്ന് വർഷത്തിന് ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടുമെത്തുന്നത്. കഴിഞ്ഞ ദിവസം തെലുഗ് വാരിയേഴ്സിന് എതിരായ മത്സരത്തിൽ 64 റൺസിന് കേരളം പരാജയപ്പെടുകയും ചെയ്തു. എന്നാൽ മത്സരം കണ്ടുകൊണ്ടിരുന്ന കാണികൾ ആകെമൊത്തം കിളി പോയ അവസ്ഥയിലായിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ കാണുന്ന നിയമങ്ങളിൽ പലതുമായിരുന്നു ടി 20 മത്സരത്തിൽ കണ്ടത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പുതിയ നിയമങ്ങള്‍ എങ്ങനെയെന്ന് നോക്കാം.
ALSO READ : Santosh Trophy : സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില കുരുക്ക്; സെമി കാണാതെ നിലവിലെ ചാമ്പ്യന്മാർ പുറത്ത്
ടെസ്റ്റ് മത്സരങ്ങളിലേതുപോലെ നാല് ഇന്നിംഗ്സുകളായാണ് ഇത്തവണ സിസിഎല്ലിലെ മത്സരങ്ങള്‍. 10 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്സുകളിലായാണ് സിസിഎല്ലിലെ മത്സരങ്ങള്‍ നടക്കുക. ആദ്യം 10 ഓവര്‍ വീതം ബാറ്റ് ചെയ്ത ശേഷം രണ്ട് ടീമുകളും വീണ്ടും 10 ഓവര്‍ വീതം ബാറ്റ് ചെയ്യുന്നതാണ് സിസിഎല്ലിലെ പുതിയ രീതി. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 10 ഓവറില്‍ ഉയര്‍ത്തിയ സ്കോര്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം മറികടന്നാലും വിജയികളാവില്ലെന്ന് ചുരുക്കം.
എങ്കിലും ലീഡ് നേടുന്ന ടീമിന് രണ്ടാം ഇന്നിംഗ്സില്‍ മുന്‍തൂക്കം ലഭിക്കും. റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ആണ് രണ്ടാം ഇന്നിംഗ്സില്‍ ആര് ആദ്യം ബാറ്റ് ചെയ്യണമെന്നത് തീരുമാനിക്കുക.ടെസ്റ്റ് മത്സരങ്ങളിലേതുപോലെ രണ്ടാം ഇന്നിംഗ്സില്‍ ഉയര്‍ത്തുന്ന സ്കോര്‍ കൂടി ചേര്‍ത്താലെ ഒരു ടീമിന്റെ ടോട്ടല്‍ സ്കോറാവു. ഇത് മറികടക്കുന്ന ടീമാവും വിജയികളാകുക. എന്നാൽ നിയമങ്ങൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല.
ആദ്യ ഇന്നിംഗ്സില്‍ 1,2,3 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തവർക്ക് രണ്ടാം ഇന്നിങ്സിൽ അതെ സ്ഥാനത്ത് ബാറ്റിങിനിറങ്ങാൻ കഴിയില്ല. അതേപോലെ ആദ്യ ഇന്നിംഗ്സില്‍ പവർപ്ളേയിലെ ആദ്യ 3 ഓവറുകളിൽ എറിഞ്ഞ ബൗളർമാർക്ക് രണ്ടാം ഇന്നിങ്സിൽ ആദ്യ 3 ഓവർ എറിയാനും കഴിയില്ല. 50 മിനുട്ട് കൊണ്ട് ഓരോ ഇന്നിങ്സുകൾ അവസാനിപ്പിക്കുകയും ചെയ്യണം. 2014, 2017 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു കേരളം. കുഞ്ചാക്കോ ബോബനാണ് നിലവിൽ കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...