ഇപ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ചയാക്കികൊണ്ടിരിക്കുന്നത് ഇന്ത്യൻ ടീമിലും ബിസിസിഐയിലും നടക്കുന്ന തട്ടിപ്പുകളെ കുറിച്ചാണ്. സീ മീഡിയ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ബിസിസിഐയുടെ സലക്ഷൻ കമ്മിറ്റി ചേതൻ ശർമ്മ ഇന്ത്യൻ ടീമിനുള്ളിൽ നടക്കുന്ന തട്ടിപ്പുകളെ വെളിപ്പെടുത്തിയിരിക്കുകയാണ്. ടീമിലെ ചില പ്രധാന താരങ്ങൾ ഫിറ്റ്നെസ് തെളിയിക്കുന്നതിനായി ചില നിരോധിത ഉത്തേജക മരുന്നകൾ ഉപയോഗിക്കുന്നുയെന്ന് ചേതൻ ശർമ വെളിപ്പെടുത്തി. അതിനി പിന്നാലെ ഒരുഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച് കുലുക്കി ബിസിസിഐ പ്രസിഡന്റ് ടീം ക്യാപ്റ്റൻ പോരിന്റെ വാസ്തവം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ചേതൻ ശർമ.
യുഎഇയിൽ വെച്ച് നടന്ന ടി20 ലോകകപ്പിന് മുന്നോടിയായി വിരാട് കോലി ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്നതായി അറിയിച്ചിരുന്നു. ഇത് ബിസിസിഐക്കിടെയിലും ഇന്ത്യൻ ടീം താരങ്ങൾക്കിടെയിലും ഒരു വലിയ പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുകയായിരുന്നു. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിക്കും വിരാട് കോലിക്കുമിടെയിൽ പ്രശ്നങ്ങൾക്ക് തുടക്കമായി. കോലിയോട് ഗാംഗുലി അങ്ങനെ തീരുമാനം എടുക്കരുതെന്ന് നിർദേശിച്ചെങ്കിലും കോലി അതിൽ നിന്നും പിന്മാറിയില്ല.
#WIONWorldExclusive#GameOver | "Virat Kohli (@imVkohli) thought that
Sourav Ganguly (@SGanguly99) had a hand in his removal from white ball captaincy": Chetan Sharma (@chetans1987), Chairman, Selection Committee, @BCCILIVE TV: https://t.co/OxEFGlf48N pic.twitter.com/XvAMdS58ef
— WION (@WIONews) February 14, 2023
എന്നാൽ ലോകകപ്പിന് ശേഷം 2021ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഗാംഗുലി തന്നോട് ഒരക്ഷരം മിണ്ടിയില്ലയെന്ന് കോലി വാർത്തസമ്മേളനത്തിൽ പറഞ്ഞത് ബിസിസിഐ അധ്യക്ഷനെ ചൊടുപ്പിച്ചു. കോലി മാധ്യമങ്ങൾക്ക് മുമ്പിൽ കള്ളം പറയുകയായിരുന്നുയെന്ന് ചേതൻ ശർമ്മ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...