Copa America 2021 : നിധി കാക്കും ഭൂതത്താൻ Emiliano Martinez, 13 വർഷത്തിന് ശേഷം കോപ്പയിൽ അർജന്റീന ബ്രസീൽ സ്വപ്ന ഫൈനൽ

Copa America 2021 രണ്ടാം സെമി-ഫൈനലിൽ കൊളംബിയയെ തോൽപിച്ച് അർജിന്റീന ഫൈനലിൽ പ്രവേശിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിലേക്ക് പ്രവേശിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 11:55 AM IST
  • ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിലേക്ക് പ്രവേശിച്ചത്.
  • ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ കിക്കുകൾ അത്യുജ്ജ്വലമായി സേവ് ചെയ്ത ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് അർജന്റീനയുടെ താരം.
  • നിശ്ചിത സമയം മത്സരം പിന്നിട്ടിട്ടും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
  • മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിലാണ് അർജന്റീനയാണ് ആദ്യം സ്കോർ ഉയർത്തിയത്.
Copa America 2021 : നിധി കാക്കും ഭൂതത്താൻ Emiliano Martinez, 13 വർഷത്തിന് ശേഷം കോപ്പയിൽ അർജന്റീന ബ്രസീൽ സ്വപ്ന ഫൈനൽ

Brasilia : അർജന്റീനയെയും ഫുട്ബോൾ ആരാധകരെയും സ്വപ്ന ഫൈനലിലേക്കെത്തിച്ച് (Brazil vs Argentina COPA America 2021 Final) എമിലിയാനോ മാർട്ടിനെസ് (Emiliano Martinez). കോപ്പ അമേരിക്ക് 2021ന്റെ (Copa America 2021) രണ്ടാം സെമി-ഫൈനലിൽ കൊളംബിയയെ തോൽപിച്ച് അർജിന്റീന ഫൈനലിൽ പ്രവേശിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിലേക്ക് പ്രവേശിച്ചത്.  ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ കിക്കുകൾ അത്യുജ്ജ്വലമായി സേവ് ചെയ്ത ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് അർജന്റീനയുടെ താരം.

നിശ്ചിത സമയം മത്സരം പിന്നിട്ടിട്ടും ഇരു ടീമുകളും ഓരോ ഗോൾ വീതം  നേടി സമനിലയിൽ അവസാനിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. അർജന്റീനയ്ക്കായി നായകൻ ലയണൽ മെസിയും ലിയണഡ്രോ പരെഡോസും ലൗറ്റ്വാര മാർട്ടിനെസ് എന്നിവർ ലക്ഷ്യം കണ്ടെത്തിയപ്പോൾ റൊഡ്രിഗോ ഡി പോൾ പെനാൽറ്റി ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

ALSO READ : Copa America 2021 : ബ്രസീൽ തുടർച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിൽ, സെമിയിൽ കാനറികൾ പെറുവിനെ മറികടന്നത് ഏകപക്ഷീയമായ ഒരു ഗോളിന്

ഡേവിസൺ സാഞ്ചെസ് , .യെറി മിനാ എഡ്വിൻ കാർഡോണ എന്നീ കൊളംബിയൻ താരങ്ങളെടുത്ത് പെനാൽറ്റി കിക്ക് മാർട്ടിനെസ് സേവ് ചെയ്യുകയും ചെയ്തു. യുവന്റസ് താരം ജുവാൻ കുഡ്രാഡോയും മിഗ്വെൽ ബോർജയും മാത്രമാണ് കൊളംബിയക്കായി പെനാൽറ്റി ലക്ഷ്യം കണ്ടത്.

ആക്രമണവും പ്രത്യാക്രമണവുമായിരുന്നു അർജന്റീന കൊളംബിയ മത്സരം. മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിലാണ് അർജന്റീനയാണ് ആദ്യം സ്കോർ ഉയർത്തിയത്. മെസി നൽകിയ മികച്ച് ഒരു അസിസ്റ്റിൽ  ലൗറ്റ്വാര മാർട്ടിനെസ് ലക്ഷ്യം പിഴക്കാതെ പന്ത് കൊളംബിയൻ  വലയിലേക്കെത്തിക്കുകയായിരുന്നു. ടോട്നം ഹോട്സപർ താരം ലൊസെൽസോ ബോക്സിലേക്ക് നീട്ടി നൽകി ത്രൂ ബോൾ കൊളംബിയൻ പ്രതിരോധ നിരയെ കബിളിപ്പിച്ച് പിടിച്ചെടുത്ത്  ലൗറ്റ്വാര മാർട്ടിനെസിന്റെ കാലിലേക്ക് നൽകുകയായിരുന്നു.  ലൗറ്റ്വാര മാർട്ടിനെസിനെ അത് ഗോളാക്കി മാറ്റേണ്ട് ചുമതല മാത്രമെ ഉണ്ടായിരുന്നു.

അർജന്റീന ഗോൾ നേടിയതോടെ കൊളംബിയ ആക്രമങ്ങൾക്ക് വീര്യം കൂട്ടി. പല അവസരങ്ങൾ കൊളംബിയ സൃഷ്ടിച്ചെങ്കിലും ലക്ഷ്യമില്ലാഴ്മയും എമിലിയാനോ മാർട്ടിനെസും കൊളംബിയയ്ക്ക് ഗോൾ സ്വന്തമാക്കാൻ അവസരം നൽകിയില്ല.

ALSO READ : Copa America 2021 : ഒരു ബ്രസീൽ അർജന്റീന ഫൈനൽ ഉണ്ടാകുമോ? കോപ്പ അമേരിക്കയിൽ നാളെ വെളുപ്പിനെ ആദ്യ സെമി, ബ്രസീൽ പെറുവിനെ നേരിടും

മറിച്ച് അർജന്റീനും തിരികെ കൊളംബിയൻ ബോക്സിലേക്ക് പല ആക്രമണവും നടത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കവെ നിക്കോളാസ് ഗോൺസാലസിന്റെ ഹെഡർ കൊളംബിയയുടെ നാപ്പോളി ഗോൾ കീപ്പർ ഡേവിഡ് ഓസ്പി തട്ടി അകറ്റുകുയും ചെയ്തു.

തുടർന്ന് രണ്ടാം പകുതിയിൽ ഏത് വിധേനയും സമനില പിടിക്കുക എന്ന ലക്ഷ്യത്തോടൊയാണ് കൊളംബിയൻ താരങ്ങൾ കളത്തിൽ ഇറങ്ങിയത്.  അതിന്റെ ഫലമാണ് 61-ാം മിനിറ്റിൽ കൊളംബിയയ്ക്ക് ലഭിച്ചത്.  ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് എഡ്വിൻ കർഡോണ വിങ്ങിലേക്ക് നൽകിയ പാസ് പിടിച്ചെടുത്ത ലൂയിസ് ഡിയസ് ഇടത് കോണിലൂടെ മുന്നേറി ഗോളാക്കുകകയായിരുന്നു.

ALSO READ : COPA America 2021 : കോപ്പ അമേരിക്ക 2021ൽ അർജന്റീനയ്ക്ക് ആദ്യ ജയം, കരുത്തരായി യുറുഗ്വയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

പിന്നീട് ഇരു ടീമും പല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല, തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക്  ഷൂട്ടൗട്ടിലേക്ക് കടന്നത്.

ജൂലൈ 11നാണ് സ്വപ്ന ഫൈനൽ. ഫുട്ബോളിന്റെ മെക്ക് എന്നറിയപ്പെടുന്ന മാരക്കാൻ സ്റ്റേഡിയത്തിൽ വെച്ച് ജൂലൈ 11ന് ഇന്ത്യൻ സമയം വെളുപ്പിനെ 5.30നാണ് ബ്രസീൽ അർജന്റീന കലാശപ്പോരാട്ടം. 13 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രസീൽ അർജന്റീന ഫൈനൽ കാണാൻ സാധ്യമാകുന്നത്. 2007ലാണ് അവസാനമായി ഇരു ടീമുകളും കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റു മുട്ടിയത്. ജൂലൈ 10ന് ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ ലൂസേഴ്സ് ഫൈനലും സംഘടിപ്പിക്കും. മത്സരത്തിൽ പെറുവും കൊളംബിയയും തമ്മിൽ ഏറ്റമുട്ടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News