ലണ്ടന്‍: 2023 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി സൂപ്പര്‍ താരം ലിയോണൽ മെസി. യുവതാരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ ഈ നേട്ടം. ഇത് എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം സ്വന്തമാക്കുന്നത്.
Also Read: Lionel Messi: 8-ാം ലോകാത്ഭുതമായി മെസി; ബാലണ്‍ ദി'ഓറിനൊപ്പം പുതിയ നേട്ടങ്ങളും സ്വന്തം!
ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019 ലും 2022 ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തിയിരിക്കുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമാറ്റിയെ തിരഞ്ഞെടുത്തു.
പുരസ്‌കാര ചടങ്ങളില്‍ പങ്കെടുക്കാന്‍ മെസിയും ഹാലണ്ടും എംബാപ്പെയും ലണ്ടനിലെത്തിയില്ല. മികച്ച പരിശീലകൻ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാർഡിയോളയാണ്. സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്സൺ മികച്ച ഗോൾ കീപ്പറുമായി. ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ ഫുട്ബോള്‍ ടീം സ്വന്തമാക്കി. വംശീയതയ്ക്ക് എതിരായ പോരാട്ടം പരിഗണിച്ചാണ് ബ്രസീലിയന്‍ ടീമിന് ഈ പുരസ്‍കാരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.