വെല്ലിങ്ടൺ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന പന്തിൽ മൂന്ന് വിക്കറ്റായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവി. ഇന്ത്യ ഉയർത്തിയ 275 റൺസ് പിന്തുടർന്ന ആഫ്രിക്കൻ ടീം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സെമി പ്രതീക്ഷ തകർക്കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചാമതായിട്ടാണ് മിതാലി രാജു സംഘവും ഫിനിഷ് ചെയ്തത്. അവസാന ഓവറിൽ ദീപ്തി ശർമ എറിഞ്ഞ നോ-ബാളാണ് ഇന്ത്യയുടെ വിധി പ്രതികൂലമായി ബാധിച്ചത്.
ALSO READ : IPL 2022 : ഐപിഎൽ ഫ്രീ ആയി കാണാം; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ
ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ സ്മൃതി മന്ഥാന, മിതാലി, ട്വന്റി-20 ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന് മികച്ച സ്കോർ നേടിയത്. സ്മൃതിയും മിതാലിയും ഓപ്പണർ ഷിഫാലി വർമ്മയും ഇന്ത്യക്കായി അർധ സെഞ്ചുറി നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണർ ലൗറാ വോൾവാർഡിന്റെയും മിഗ്നോൺ ഡു പ്രീസ് ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ സെമി പ്രതീക്ഷയെ തകർത്തത്. ഇന്ത്യക്കായി രാജേശ്വരി ഗായാക്വാദ്, ഹർമൻപ്രീതും രണ്ട് വിക്കറ്റുകൾ വീതം നേടി.
ALSO READ : IPL 2022: വിജയത്തുടക്കത്തോടെ കൊൽക്കത്ത, ചെന്നൈയെ ആറ് വിക്കറ്റിന് തകർത്തു
ഇന്ത്യ തോറ്റതോടെ വനിത ലോകകപ്പിന്റെ സൈമി ഫൈനലിലേക്ക് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം വെസ്റ്റ് ഇൻഡീസ് ഇടം നേടി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.