Mithali Raj അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണുകൾ പിന്നിട്ടു; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം, ലോകത്തിൽ രണ്ടാമത്തെ വനിതാ താരം

അന്തരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണുകൾ നേടിയ ആദ്യ വനിതാ ഇന്ത്യൻ ക്രിക്കറ്റ് താരമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. നേട്ടം കൈവരിച്ച ആദ്യ താരം ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2021, 01:50 PM IST
  • അന്തരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണുകൾ നേടിയ ആദ്യ വനിതാ ഇന്ത്യൻ ക്രിക്കറ്റ് താരമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്.
  • നേട്ടം കൈവരിച്ച ആദ്യ താരം ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സാണ്.
  • ദക്ഷിണ ആഫ്രിക്കയ്ക്ക് എതിരായി നടന്ന മൂന്നാം ഏകദിനത്തിലൂടെയാണ് മിതാലി രാജ് നേടിയ റണുകൾ 10, 000 ആയത്.
  • മത്സരത്തിൽ 50 ബോളിൽ 36 റണെടുത്താണ് മിതാലി ഔട്ട് ആയത്.
Mithali Raj അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണുകൾ പിന്നിട്ടു; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം, ലോകത്തിൽ രണ്ടാമത്തെ വനിതാ താരം

Mumbai: അന്തരാഷ്ട്ര ക്രിക്കറ്റിൽ (Cricket) 10,000 റണുകൾ നേടിയ ആദ്യ വനിതാ ഇന്ത്യൻ ക്രിക്കറ്റ് താരമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ലോക വനിത ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതാ താരം കൂടിയാണ് മിതാലി രാജ് (Mithali Raj). നേട്ടം കൈവരിച്ച ആദ്യ താരം ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സാണ്. ഷാർലറ്റ് എഡ്വേർഡ്സ് 309 ക്രിക്കറ്റ് മത്സരങ്ങളിലായി 10,273 റണുകളാണ് നേടിയത്.

 ദക്ഷിണ ആഫ്രിക്കയ്ക്ക് (South Africa) എതിരായി നടന്ന മൂന്നാം ഏകദിനത്തിലൂടെയാണ് മിതാലി രാജ്  നേടിയ റണുകൾ  10, 000 ആയത്. ഇന്ന് നടന്ന മത്സരത്തിൽ 50 ബോളിൽ 36 റണെടുത്താണ് മിതാലി ഔട്ട് ആയത്. 311 മത്സരങ്ങളിൽ പങ്കെടുത്ത് മൂന്ന് ഫോര്മാറ്റുകളിലായി ആണ് മിതാലി ഈ നേട്ടം കൈവരിച്ചത്. മിതാലിയുടെ പേരിലുള്ള മറ്റ് റെക്കോർഡുകൾ 75 അർദ്ധ സെഞ്ചുറികളും 8 സെഞ്ചുറികളുമാണ്.

ALSO READ: Brazilian Footballer Robinho കൂട്ട ബലാത്സം​ഗ ഇരയെ അപമാനിച്ചതിന് ഇറ്റാലിയൻ കോടതി 9 ജയൽ ശിക്ഷ വിധിച്ചു

51 ശരാശരിയിൽ നിന്ന 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി മിതാലി രാജ് നേടിയത് 663 റണുകളാണ് മിതാലി നേടിയത്. മിതാലിയുടെ ഏറ്റവും ഉയർന്ന സ്കോർ 214 റണുകളാണ്.  മിത്തലിയുടെ 10 ടെസ്റ്റ് മത്സരങ്ങളുടെ നേട്ടങ്ങളിൽ 1 സെഞ്ചുറിയും 4 അർധ സെഞ്ചുറികളും ഉൾപ്പെടും. 50.64 ശരാശരിയിൽ നിന്ന 212 ഏകദിന മത്സരങ്ങളാണ് (ODI) മിതാലി പങ്കെടുത്തിട്ടുള്ളത്. ഈ 212 മത്സരങ്ങളിൽ നിന്നായി 6974 റണുകൾ നേടാൻ മിതാലിക്ക് സാധിച്ചു.

ALSO READ: Jasprit Bumrah ഇം​ഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് പിന്മാറിയ സ്വകാര്യമായ കാരണം ഇതായിരുന്നു, താരം വിവാഹിതനാകുന്നു, വധുവും സ്പോർട്സ് മേഖലയുമായി ബന്ധമുള്ള ആള് തന്നെ

ഈ ഏകദിന മത്സരങ്ങളിൽ നിന്ന് 7 സെഞ്ച്വറികളും 54 അർദ്ധ സെഞ്ച്വറികളും നേടിയെടുക്കാൻ മിതാലിക്ക് സാധിച്ചിരുന്നു. ഇതിൽ മിതാലിക്ക് നേടാൻ കഴിഞ്ഞ ഉയർന്ന സ്കോർ 125 റണുകളായിരുന്നു. 89 T20 മത്സരങ്ങളിൽ നിന്നായി 2364 റണുകൾ നേടാനും മിതാലിക്ക് സാധിച്ചിരുന്നു. 17 അർദ്ധ സെഞ്ച്വറികളും T20 മത്സരങ്ങളിലെ നേട്ടങ്ങളിൽ മിതാലിക്ക് സ്വന്തമായി ഉണ്ട്.

ALSO READ: Vijay Hazare Trophy 2021 : സ്വന്തം നാട് എന്ന പരി​ഗണന നൽകാതെ Devdutt Padikkal, കർണാടകയോട് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്

ബിസിസിഐ  (BCCI) വുമെൻസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് മിതാലിയെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിറകെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും സച്ചിൻ (Sachin) , വിവി ലക്ഷ്മൺ തുടങ്ങി മറ്റ് നിരവധി താരങ്ങളും ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരബാദ് തുടങ്ങിയ ഐപിഎൽ ടീമുകളും മിതാലിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മിതാലി ഈ നേട്ടം കൈവരിക്കുന്നതിന് മുന്നോടിയായി  ബിസിസിഐ  വുമെൻസിന്റെ ഔദ്യോഗിക ട്വിറ്റർ (Twitter)  പേജിൽ മിതാലി 10,000 റൺസുകളോട് അടുക്കുന്നത് അഭിമാന നിമിഷമാണെന്നും. ഇതിനായി മിതാലിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News