IND vs WI : സഞ്ജു തുടരും; പക്ഷെ ടീമിൽ ഒരുമാറ്റം; വെസ്റ്റ് ഇൻഡീസിന് ബാറ്റിങ്

IND vs WI Live മധ്യനിരയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഒരു അവസരം കൂടി ഒരുക്കിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 08:11 PM IST
  • യുവ ബോളർ പ്രസിദ്ധ കൃഷ്ണ ബെഞ്ചലിരുത്തി അവേശ് ഖാന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാന അവസരം നൽകി.
  • മധ്യനിരയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
  • ആതിഥേയരായ വിൻഡീസും ഒരു മാറ്റം മാത്രം നടത്തിയാണ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങിയരിക്കുന്നത്.
IND vs WI : സഞ്ജു തുടരും; പക്ഷെ ടീമിൽ ഒരുമാറ്റം; വെസ്റ്റ് ഇൻഡീസിന് ബാറ്റിങ്

ട്രിൻഡിഡാഡ് : ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിന മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ആദ്യ മത്സരത്തിൽ 12 റൺസ് മാത്രമെടുത്ത മലയാളി താരത്തിന് വീണ്ടും അവസരം ലഭിച്ചരിക്കുകയാണ്. യുവ ബോളർ പ്രസിദ്ധ കൃഷ്ണ ബെഞ്ചലിരുത്തി അവേശ് ഖാന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാന അവസരം നൽകി. 

മധ്യനിരയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഒരു അവസരം കൂടി ഒരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ റൺസ് വിട്ട് കൊടുത്ത താരങ്ങൾ പ്രധാനിയായിരുന്നു കൃഷ്ണ. പത്ത് ഓവറിൽ 6.20 എക്കണോണിക്ക് റേറ്റിൽ 62 റൺസ് ആദ്യ മത്സരത്തിൽ കൃഷ്ണ വിട്ടു കൊടുത്തിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ആവേശ് ഖാൻ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ലഖ്നൗ സൂപ്പർ ജയിന്റ്സിന്റെ ഫാസ്റ്റ് ബോളറാണ് 25 കാരനായി ആവേശ് ഖാൻ.

ALSO READ : IND vs WI : ഇന്ത്യയുടെ മൂന്ന് റൺസ് ജയം; നിർണായകമായത് സഞ്ജുവിന്റെ ഈ സൂപ്പർമാൻ സേവ്

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രെയസ് ഐയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.

ആതിഥേയരായ വിൻഡീസും ഒരു മാറ്റം മാത്രം നടത്തിയാണ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങിയരിക്കുന്നത്. ഗുഡ്കേഷ് മോട്ടിക്ക് പകരം ഹെയ്ഡൻ വാൽഷ് ജൂനിയറെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യക്കെതിരെ സ്പിൻ ആക്രമണം ശക്തിപ്പെടുത്താനാണ് വിൻഡീസ് സംഘത്തിൽ ലെഗ് ബ്രേക്ക് ബോളറെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടോസ് നേടിയ വിൻഡീസ് ബാറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.

വെസ്റ്റ് ഇൻഡീസ് പ്ലേയിങ് ഇലവൻ :  ഷായി ഹോപ്പ്, കെയിൽ മെയേഴ്സ്, ഷാർമാർഹ് ബ്രൂക്സ്,  ബ്രാൻഡൺ കിങ്, നിക്കോളാസ് പൂരാൻ, റോവ്മാൻ പവെൽ, റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസെയിൻ, അൽസ്സാരി ജോസഫ്, ഹെയ്ഡെൻ വാൽഷ് ജൂനിയർ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News