ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ (India vs England 4th Test) കാലിന് പരിക്കേറ്റിട്ടും കളിയുമായി മുന്നോട്ട് പോയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ (James Anderson) പ്രശംസിച്ച് ആരാധകര്‍. ഓവൽ (Oval) ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിനിടെ (Innings) തെന്നിവീണ് കാല്‍മുട്ടിന് പരിക്കേറ്റിട്ടും ബൗളിങ് തുടര്‍ന്ന ആന്‍ഡേഴ്‌സന്റെ സമര്‍പ്പണത്തിനാണ് ക്രിക്കറ്റ് (Cricket) ലോകം കയ്യടിക്കുന്നത്.
#ENGvIND pic.twitter.com/Hogx2XM6R7
— The sports 360 (@Thesports3601) September 2, 2021
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പ്രായം തളര്‍ത്താത്ത പോരാളിയാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. 2002ലാണ് ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ അരങ്ങേറിയത്. പ്രായം 39 ആയിട്ടും അദ്ദേഹത്തിന്റെ പന്തുകളുടെ മൂര്‍ച്ച ഇന്നും തെല്ലും കുറഞ്ഞിട്ടില്ല. പേസും സ്വിങ്ങും നിറഞ്ഞ ആൻഡേഴ്സന്റെ പന്തുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്നും പേടിസ്വപ്‌നമാണ്.
Also Read: England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇംഗ്ലണ്ട്
ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രവൃത്തിക്ക് കൈയടിക്കുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലാണ് സംഭവം.
Dedication level of Anderson
Bleeding from the left leg still bowling oh man ! #IndvsEng pic.twitter.com/QUO28aQYK5— Dhoni (@Shalvi_Rajput07) September 2, 2021
ആന്‍ഡേഴ്‌സനായിരുന്നു ഓവർ എറിഞ്ഞത്. എന്നാല്‍ പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ താരം പിച്ചില്‍ തെന്നിവീണു. കാല്‍മുട്ട് നിലത്തിടിച്ചാണ് താരം വീണത്. മുട്ടുകാല്‍ പൊട്ടി ചോര ആന്‍ഡേഴ്‌സന്‍റെ പാന്‍റില്‍ പടര്‍ന്നിരുന്നു. എന്നാല്‍ ചോര പൊടിഞ്ഞിട്ടും മെഡിക്കല്‍ സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കാനോ കളി നിര്‍ത്തി വെക്കാനോ ആന്‍ഡേഴ്‌സന്‍ തയ്യാറായില്ല. അടുത്ത ഡെലിവറിയിലേക്ക് ആന്‍ഡേഴ്‌സന്‍ കടന്നു.
കാലിലെ പരിക്ക് ആന്‍ഡേഴ്‌സന്‍ കാര്യമാക്കിയില്ലെങ്കിലും ആരാധകരുടെ കണ്ണില്‍ ഇത് ഉടക്കി. നിറഞ്ഞ കൈയടികളോടെയാണ് അവര്‍ ആന്‍ഡേഴ്‌സന്റെ ഈ പ്രവൃത്തി ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഇതുവരെ ആന്‍ഡേഴ്‌സന്‍ 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.
നാലാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി വോക്‌സും മൂന്ന് വിക്കറ്റുമായി റോബിന്‍സണും നിറഞ്ഞപ്പോള്‍ ആന്‍ഡേഴ്സന്‍ ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകർച്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...