IND vs SL : ഷാനകയെ സെഞ്ചുറി അടിപ്പിക്കാതിരിക്കാൻ മങ്കാദിങ് ചെയ്ത് ഷമി; അപ്പീൽ പിൻവലിച്ച് രോഹിത് ശർമ

Mohammed Shami Mankading Dasun Shanaka മത്സരത്തിന്റെ അവസാന ഓവറിലെ നാലാം പന്തിലാണ് മുഹമ്മദ് ഷമി ലങ്കൻ നായകനെ മങ്കാദിങ് ചെയ്തത്

Written by - Jenish Thomas | Last Updated : Jan 10, 2023, 10:33 PM IST
  • വാലറ്റതാരത്തിനോടൊപ്പം 100 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഷാനക തന്റെ ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ചുറി സ്വന്തമാക്കുന്നത്.
  • മത്സരം ഏകദേശം അവസാന ഓവറുകളിലേക്കെത്തിയപ്പോൾ ലങ്കയുടെ തോൽവി ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
  • എന്നാൽ ലങ്കൻ നായകൻ സെഞ്ചുറി നേടുമേ എന്നായിരുന്നു പിന്നീട് അങ്ങോട്ട് എല്ലാവരും ഉറ്റു നോക്കിയത്.
IND vs SL : ഷാനകയെ സെഞ്ചുറി അടിപ്പിക്കാതിരിക്കാൻ മങ്കാദിങ് ചെയ്ത് ഷമി; അപ്പീൽ പിൻവലിച്ച് രോഹിത് ശർമ

ഗുവാഹത്തി : ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സന്ദർശകരെ 67 റൺസിനാണ് ഇന്ത്യ തകർത്തത്. വിരാട് കോലിയുടെ സെഞ്ചുറിയും ക്യാപ്റ്റൻ രോഹിത് ശർമയുടെ 83 റൺസിന്റെ ഇന്നിങ്സുമാണ് ഇന്ത്യക്ക് സമ്മർദ്ദം കൂടാതെ ജയിക്കാൻ സഹായിച്ചത്. തോൽവി ഏറ്റ് വാങ്ങിയെങ്കിലും ദാസൺ ഷാനക എന്ന ലങ്കൻ നായകൻ സെഞ്ചുറി നേടി അവസാന പന്ത് വരെ പൊരുതിയാണ് ആതിഥയരോട് തോൽവി സമ്മതിച്ചത്. ഇന്ത്യയുടെ ജയത്തോടൊപ്പം ആരാധകർ രോഹിത് ശർമയെ വാഴുത്തുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സ്പോർട്സ്മാൻ സ്പിരിറ്റും കൂടിയാണ്.

വാലറ്റതാരത്തിനോടൊപ്പം 100 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഷാനക തന്റെ ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ചുറി സ്വന്തമാക്കുന്നത്. മത്സരം ഏകദേശം അവസാന ഓവറുകളിലേക്കെത്തിയപ്പോൾ ലങ്കയുടെ തോൽവി ഉറപ്പിച്ച് കഴിഞ്ഞിരുന്നു. എന്നാൽ ലങ്കൻ നായകൻ സെഞ്ചുറി നേടുമേ എന്നായിരുന്നു പിന്നീട് അങ്ങോട്ട് എല്ലാവരും ഉറ്റു നോക്കിയത്.

ALSO READ : IND vs SL : ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം; ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യക്ക് ജയം

മത്സരത്തിലെ അവസാനത്തെ ഓവർ എറിയാൻ മുഹമ്മദ് ഷമി എത്തിയപ്പോൾ ലങ്കൻ നായകന് സെഞ്ചുറി സ്വന്തമാക്കാൻ അഞ്ച് റൺസ് കൂടി വേണ്ടിയിരുന്നു. അദ്യ രണ്ട് പന്തിൽ മൂന്ന് റൺസെടുത്ത ഷാനകയ്ക്ക് നാലാം പന്ത് സ്ട്രൈക്ക് സഹതാരത്തിന് കൈമാറേണ്ടി വന്നു. സെഞ്ചുറിക്ക് രണ്ട് റൺസ് മാത്രം വേണ്ടിയിരുന്ന ലങ്കൻ നായകൻ നോൺ-സ്ട്രൈക്കർ എൻഡിലും. അവസാന ഓവറിലെ മൂന്നാം പന്ത് ഷമി എറിയാൻ വന്നപ്പോഴേക്കും ഷാനക ക്രീസ് വിട്ടിരുന്നു. ഉടൻ തന്നെ ഇന്ത്യൻ പേസ് താരം ലങ്കൻ നായകൻ റൺഔട്ടാക്കി. അമ്പയർ നിതിൻ മേനേൻ പരിശോധനയ്ക്കായി തേർഡ് അമ്പയറിന് വിട്ടു.

എന്നാൽ ഇതിനിടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇടപ്പെട്ട് ഷമിയുടെ അപ്പീൽ പിൻവലിക്കുകയായിരുന്നു. ഷമിയോട് സംസാരിച്ചതിന് ശേഷം രോഹിത് അമ്പയറുടെ അരികിലെത്തി അപ്പീൽ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നാലാം പന്ത് നേരിട്ട കാസൺ രജിത് സിംഗിൾ ഇടുകയും സ്ട്രൈക്ക് ലങ്കൻ നായകന് കൈമാറുകയും ചെയ്തു. മത്സരത്തിൽ അഞ്ച് പന്തിൽ ഫോർ അടിച്ച് ഷാനക സെഞ്ചുറി നേടുകയായിരുന്നു. തുടർന്ന് അവസാന പന്തിൽ സിക്സർ പറത്തി ലങ്കൻ നായകൻ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ജയത്തോടെ ഇന്ത്യ 1-0ത്തിന് പരമ്പരയിൽ മുന്നിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ലങ്കയ്ക്കെതിരെയുള്ളത്.  12-ാം തീയതി ഈഡൻ ഗാർഡനിൽ വെച്ചാണ് രണ്ടാമത്തെ മത്സരം. 15-ാം തീയതി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് പരമ്പരയിലെ അവസാനം മത്സരം നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News