IPL 2023 Final: ഐപിഎൽ ഫൈനൽ റിസർവ് ദിനത്തിലും മഴ കളി മുടക്കിയാല്‍ കപ്പ് ആര് നേടും?

മഴ കളി മുടക്കിയില്ല എങ്കില്‍ 20 ഓവര്‍  വീതമുള്ള ഫൈനല്‍ മാച്ച് വൈകുന്നേരം 7:30ന് ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച സംഭവിച്ചതുപോലെ മഴ കളി മുടക്കിയാല്‍  20 ഓവർ മത്സരത്തിനായി 9.35 വരെ കാത്തിരിക്കാം

Written by - Zee Malayalam News Desk | Last Updated : May 29, 2023, 12:14 PM IST
  • ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തോരാതെ പെയ്ത മഴ മൂലം കളി സാധ്യമാകാത്തതിനെ തുടർന്ന് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ 2023 ഫൈനൽ തിങ്കളാഴ്ചത്തെ 'റിസർവ് ഡേ' ലേക്ക് മാറ്റുകയായിരുന്നു.
IPL 2023 Final: ഐപിഎൽ ഫൈനൽ റിസർവ് ദിനത്തിലും മഴ കളി മുടക്കിയാല്‍ കപ്പ് ആര് നേടും?

IPL 2023 Final: 16 വർഷത്തെ ടി20  ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം  ആരു നേടും എന്ന് ഒരു 'റിസർവ് ഡേ'യിൽ തീരുമാനിക്കും.  

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തോരാതെ പെയ്ത മഴ മൂലം കളി സാധ്യമാകാത്തതിനെ തുടർന്ന് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ 2023 ഫൈനൽ തിങ്കളാഴ്ചത്തെ 'റിസർവ് ഡേ' ലേക്ക്  മാറ്റുകയായിരുന്നു.

Also Read:  Horoscope Today, May 29: ഇടവം രാശിക്കാര്‍ക്ക്  കാര്യങ്ങൾ അനുകൂലമായിരിക്കില്ല, ഇന്ന് നക്ഷത്രങ്ങൾ എന്താണ് കരുതിയിരിക്കുന്നത്? ഇന്നത്തെ രാശിഫലം 
 

ഫിസിക്കൽ ടിക്കറ്റുകൾ കൈവശം ഉണ്ടെങ്കിൽ, തിങ്കളാഴ്ചത്തെ മത്സരം കാണാൻ ആരാധകർക്ക് ഞായറാഴ്ചത്തെ അതേ ടിക്കറ്റുകൾ ഉപയോഗിക്കാനാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അറിയിച്ചു.

“ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള 2023 ലെ ഐ‌പി‌എൽ ഫൈനൽ അഹമ്മദാബാദിൽ നിർത്താതെ പെയ്ത മഴ കാരണം റിസർവ് ചെയ്ത ദിവസമായ മെയ് 29 തിങ്കളാഴ്ചയിലേക്ക് മാറ്റി. മെയ് 28ന് നടക്കുന്ന ടാറ്റ ഐപിഎൽ ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത ആരാധകർക്ക് മെയ് 29ന് നിലവിലുള്ള ഫിസിക്കൽ ടിക്കറ്റുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാം," ഐപിഎൽ പ്രസ്താവനയിൽ പറയുന്നു.

ഗുജറാത്ത് ടൈറ്റൻസ് Vs ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തിനുള്ള റിസർവ് ദിനം കളഞ്ഞുപോയാൽ എന്ത് സംഭവിക്കും?  എല്ലാ സാഹചര്യങ്ങളും ഇവിടെ അറിയാം

മഴ കളി മുടക്കിയില്ല എങ്കില്‍ 20 ഓവര്‍  വീതമുള്ള ഫൈനല്‍ മാച്ച് വൈകുന്നേരം 7:30ന് ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച സംഭവിച്ചതുപോലെ മഴ കളി മുടക്കിയാല്‍  20 ഓവർ മത്സരത്തിനായി 9.35 വരെ കാത്തിരിക്കാം. അതായത്, 20 ഓവര്‍ മത്സരം ആരംഭിക്കാനുള്ള അവസാന സമയമാണ്  9.35PM. 9.35ന് ശേഷം കളി ആരംഭിച്ചാല്‍ മത്സരത്തിൽ ഇരുപക്ഷത്തിന്‍റെയും ഓവറുകൾ കുറയ്ക്കാൻ തുടങ്ങും.

എന്നാല്‍, ശക്തമായ മഴ തുടരുകയാണ് എങ്കില്‍ നിയമങ്ങള്‍ അനുസരിച്ച് IPL ഫൈനല്‍ മത്സരത്തില്‍ കുറഞ്ഞത് 5-ഓവർ ​​മത്സരത്തിനായി കളി ആരംഭിക്കുന്നത് തിങ്കളാഴ്ച രാത്രി 12.05 AM IST ആയിരിക്കും. 

എന്നാല്‍, റിസർവ് ദിനത്തിലും മഴമൂലം കളി മുടങ്ങിയാല്‍, അതായത് തിങ്കളാഴ്ച 5 ഓവർ മത്സരം പോലും സാധ്യമല്ലെങ്കിൽ, ഫൈനലിസ്റ്റുകളായ ജിടിയും സിഎസ്‌കെയില്‍നിന്നും വിജയിയെ എങ്ങിനെ കണ്ടെത്തും?  അതായത് ഇരു ടീമില്‍ നിന്നും വിജയെ 'സൂപ്പർ ഓവറിന്‍റെ' അടിസ്ഥാനത്തിൽ തീരുമാനിക്കും. ഐപിഎല്ലിൽ സമനിലയിലായ മത്സരം തീരുമാനിക്കാൻ സാധാരണയായി ഒരു 'സൂപ്പർ ഓവർ' നടക്കാറുണ്ട്.

അഥവാ 'സൂപ്പർ ഓവർ' തിങ്കളാഴ്ച വൈകുന്നേരവും സാധ്യമല്ലാത്ത സാഹചര്യത്തിൽ, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 2023 ലെ ചാമ്പ്യന്മാരാകും...!! കാരണം പോയിന്‍റ്  പട്ടികയില്‍ 20  പോയിന്‍റുകൾ നേടി ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതാണ്.  17 പോയിന്‍റുമായി എംഎസ് ധോണിയുടെ സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്... 

സാധ്യതാ ടീം

​ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.

ചെന്നൈ സൂപ്പ‍ർ കിം​ഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News